SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ (നഗരം) വകുപ്പിൽ, അയ്യൻകാളി നഗര തൊഴിലുറപ്പ് സെല്ലിൽ ഐ.ടി ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഏതെങ്കിലും ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്ന് റഗുലർ കോഴ്‌സ് വഴി ബി.ടെക് (കമ്പ്യൂട്ടർ സയൻസ്) / ബി.ടെക് (ഐടി) അല്ലെങ്കിൽ എം.സി.എ/എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് ബിരുദവും ഐ.ടി മേഖലയിൽ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്കും ഇതിലേക്ക് അപേക്ഷിക്കാം.
ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. പ്രായപരിധി 45 വയസ്. 36,000 രൂപയാണ് പ്രതിമാസ ശമ്പളം. അപേക്ഷകൾ auegskerala@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ഓഗസ്റ്റ് 10ന് വൈകിട്ട് അഞ്ചിനു മുമ്പ് സമർപ്പിക്കണം. അപേക്ഷാ ഫോമിനും മറ്റ് വിശദാംശങ്ങൾക്കും www.urban.lsgkerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.