SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ് കോളേജുകളിലെ ബി.ആര്‍ക്ക്. മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ്മാറ്റത്തിന് അപേക്ഷിക്കാം. 1, 2 സെമസ്റ്ററുകള്‍ പൂര്‍ത്തീകരിച്ച് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തവരെയാണ് കോളേജ് മാറ്റത്തിന് പരിഗണിക്കുന്നത്. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റുകളുടെ പകര്‍പ്പുകളും 1, 2 സെമസ്റ്റര്‍ പരീക്ഷാ രജിസ്‌ട്രേഷന്റെ വിവരങ്ങളും 335 രൂപയുടെ ചലാന്‍ രശീതും മറ്റ് അനുബന്ധ രേഖകളും സഹിതം രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷ അതാത് കോളേജുകളിലെ പ്രിന്‍സിപ്പാല്‍ മുഖാന്തിരമാണ് സമര്‍പ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 25. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. 👇🏻👇🏻
ലൈഫ്‌സയന്‍സ് റിഫ്രഷര്‍ കോഴ്‌സ്
കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍, കോളേജ്, സര്‍വകലാശാലാ അദ്ധ്യാപകര്‍ക്കു വേണ്ടി ആഗസ്ത് 1 മുതല്‍ 13 വരെ നടത്തുന്ന ലൈഫ് സയന്‍സ് റിഫ്രഷര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അഗ്രിക്കള്‍ച്ചറല്‍ സയന്‍സ്, ബയോകെമിസ്ട്രി, ബയോടെക്‌നോളജി, ബോട്ടണി, ജനിറ്റിക്‌സ്, മൈക്രോബയോളജി, വെറ്ററിനറി സയന്‍സ്, സുവോളജി വിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്ക് ജൂലൈ 25 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ സൗകര്യം ugchrdc.uoc.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ 0494 2407350, 7351. 👇🏻👇🏻
ജൂലൈ 19-ന് ആരംഭിക്കുന്ന ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം., ബി.എച്ച്.എ., ബി.കോം. പ്രൊഫഷണല്‍, ബി.കോം. ഓണേഴ്‌സ് ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷയുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
എം.എ. ഉര്‍ദു പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ ഉര്‍ദു പഠനവിഭാഗത്തില്‍ എം.എ. ഉര്‍ദു പ്രവേശനം 15-ന് രാവിലെ 10.30-ന് നടക്കും. റാങ്ക് ലിസ്റ്റില്‍ ജനറല്‍ വിഭാഗത്തില്‍ 1 മുതല്‍ 11 വരെയുള്ളവരും സംവരണ സീറ്റിലുള്‍പ്പെട്ടവരും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രവേശനത്തിന് ഹാജരാകണം. ഫീസ് ആനുകൂല്യമുള്ളവര്‍ അനുബന്ധരേഖകള്‍ ഹാജരാക്കേണ്ടതാണ്. 👇🏻👇🏻
പരീക്ഷ
ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി (മൂന്ന് വര്‍ഷം) നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷയും ആറാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും 26-ന് തുടങ്ങും.
സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ നാലാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ആഗസ്ത് 3-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
പ്രാക്ടിക്കല്‍ പരീക്ഷ
ബി.വോക്. സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2020 പരീക്ഷയുടെയും നവംബര്‍ 2019 കോവിഡ് സ്‌പെഷ്യല്‍ പരീക്ഷയുടെയും പ്രാക്ടിക്കല്‍ 14, 15 തീയതികളിലും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ 29, 30 തീയതികളിലും നടക്കും.👇🏻👇🏻
പരീക്ഷഫലം
മൂന്നാം സെമസ്റ്റര്‍ എം.ആര്‍ക്ക്. സസ്റ്റൈനബിള്‍ ആര്‍ക്കിടെക്ച്ചര്‍, അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ച്ചര്‍ ജനുവരി 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റര്‍ എം.വോക്. സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് (ഡാറ്റാ അനലിറ്റിക്‌സ്) ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 25 വരെ അപേക്ഷിക്കാം.