JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj
തിരുവനന്തപുരം: കൊല്ലം, മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജുകളോടനുബന്ധിച്ച് നഴ്സിംഗ് കോളേജ് ആംരംഭിക്കുന്നതിന് ഭരണാനുമതി നല്കാൻ മന്ത്രിസഭാ തീരുമാനം. 2022-23 അധ്യയന വര്‍ഷം ക്ലാസുകള്‍ ആരംഭിക്കുന്നതിന് 14 അധ്യാപക തസ്തികകളും 22 അനധ്യാപക തസ്തികകളും സൃഷ്ടിക്കുവാനും മന്ത്രിസഭ തീരുമാനിച്ചു. പാങ്ങപ്പാറയിലെ സി.എച്ച്. മുഹമ്മദ്കോയ മെമ്മോറിയല്‍ സ്റ്റേറ്റ്
ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി മെന്റലി ചാലഞ്ച്ഡിലെ സ്ഥിരം ജീവനക്കാര്‍ക്ക് 11-ാം ശമ്പള പരിഷ്ക്കരണ ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ തീരുമാനിച്ചു. കേരള കലാമണ്ഡലം കലാ സാംസ്കാരിക കല്‍പ്പിത സര്‍വ്വകലാശാലയിലെ സര്‍ക്കാര്‍ അംഗീകാരമുള്ള തസ്തികകളുടെ ശമ്പളം, അലവന്‍സുകള്‍ എന്നിവ പരിഷ്ക്കരിക്കാന്‍ തീരുമാനിച്ചു. സംസ്ഥാനത്തെ എയിഡഡ് സ്കൂളുകളില്‍ 2011-12 മുതല്‍ 2014-15 വരെയുള്ള കാലയളവില്‍ അധിക തസ്തികകളില്‍ നിയമിക്കപ്പെട്ട് അംഗീകാരം ലഭിച്ച അധ്യാപകര്‍ക്കും/അനധ്യാപകര്‍ക്കും വ്യവസ്ഥകളോടെ സംരക്ഷണാനുകൂല്യം നല്‍കും. സംസ്ഥാനത്തെ 313 ഹയര്‍
സെക്കണ്ടറി സ്കൂളുകളില്‍ പ്രാഥമിക ജലപരിശോധനാ ലാബുകള്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്കി.
- പിഎം-ഉഷ പദ്ധതിയിലൂടെ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കു 405 കോടി അനുവദിച്ചു
- സ്കൂളുകളിൽ കുട്ടികൾക്ക് വിവിധ ഏജൻസികളും സ്വകാര്യ സ്ഥാപനങ്ങളും ക്ലാസുകൾ നൽകരുത്: ഉത്തരവിറങ്ങി
- ഉന്നതവിദ്യാഭ്യാസ കോൺക്ലേവിനായി റീൽസ് മത്സരം: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും പങ്കെടുക്കാം
- സ്കൂൾ കലോത്സവം: ഇത്തവണ മത്സരങ്ങൾ കൃത്യസമയം പാലിക്കും
- കേരളത്തിലെ നദികൾ മത്സര വേദികൾ: കലോത്സവത്തിന്റെ 25 വേദികളുടെ വിശദവിവരങ്ങൾ