JOIN OUR WHATSAPP GROUP https://chat.whatsapp.com/Lune2RBXCINHFZSDycrGA1
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്രമായ വിവരശേഖരണം ലക്ഷ്യമിട്ട്, സംസ്ഥാനത്ത് ആദ്യമായി കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ സര്‍വ്വ ആരംഭിച്ചു. ഓള്‍ ഇന്ത്യാ ഹയര്‍ എഡ്യൂക്കേഷന്‍ സര്‍വേയുടെ മാത്യകയില്‍, കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിക്കുന്ന മുഴുവന്‍ വിവരങ്ങളും ശേഖരിക്കാനാണ് കൗണ്‍സിലിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.👇🏻👇🏻
കൂടാതെ State specific ആയ വിവരങ്ങളും സര്‍വ്വേ സമാഹരിക്കുന്നുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ്, സ്വയംഭരണ, സ്വാശ്രയ കോളേജുകളും സര്‍വ്വകലാശാലകളും സര്‍വ്വേയുടെ പരിധിയില്‍ വരും. കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്‍റെ വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുളള സര്‍വ്വേ പോര്‍ട്ടല്‍ വഴിയാണ് സ്ഥാപനങ്ങള്‍ വിവരങ്ങള്‍ നല്‍കേണ്ടത്. ഇതു സംബന്ധിച്ച ആദ്യ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. നയരൂപീകരണത്തിനും ആസൂത്രണത്തിനും ഇത് പ്രയോജനകരമാണ്.
- ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
- സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം