JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O
തേഞ്ഞിപ്പലം: അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ എം.കോം. ഏപ്രില്‍ 2022 റഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്, വിദൂര വിഭാഗം നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷകളില്‍ യഥാക്രമം ജൂലായ് 15, 18 തീയതികളില്‍ നടത്താനിരുന്നവ ജൂലായ് 21, 22 തീയതികളിലേക്ക് മാറ്റി. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസ വിഭാഗം അഞ്ചാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ(സി.ബി.സി.എസ്.എസ്., സി.യു.സി.ബി.സി.എസ്.എസ്.) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, പകര്‍പ്പ് എന്നിവക്ക് ഓണ്‍ലൈനായി ജൂലായ് 8 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പകര്‍പ്പ് സര്‍വകലാശാലയിലേക്ക് അയക്കേണ്ടതില്ല.
വിദൂരവിഭാഗം പ്രീവിയസ് എം.എ. ഹിന്ദി മെയ് 2020 പരീക്ഷാഫലം വെബ്‌സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് സൈക്കോളജി നവംബര്‍ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.👇🏻👇🏻

ഹാള്‍ടിക്കറ്റ്
29-ന് തുടങ്ങുന്ന അദീബി ഫാസില്‍ പ്രിലിമിനറി ഒന്നാം വര്‍ഷം ഏപ്രില്‍ 2022 പരീക്ഷയുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍.
പ്രാക്ടിക്കല്‍ പരീക്ഷ
വിദൂരവിഭാഗം ബി.എ. മള്‍ട്ടിമീഡിയ മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2019, 2020, നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2020, 2021 റഗുലര്‍ പ്രാക്ടിക്കല്‍, മൂന്നാം സെമസ്റ്റര്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 30-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.
