JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S
തിരുവനന്തപുരം: കേരള സർവകലാശാലയുടെ വിവിധ മാനേജ്മെന്റ് പഠനകേന്ദ്രങ്ങളിൽ (UIMS) എം.ബി.എ. (ഫുൾ ടൈം) കോഴ്സിന്റെ 2022-23 വർഷത്തെ പ്രവേശനത്തിനുള്ള സർവകലാശാല
വിജ്ഞാപനത്തിൽ വരുത്തിയ
മാറ്റങ്ങൾക്കായി സന്ദർശിക്കുക.
(http://admissions.keralauniversity.ac.in)
പ്രാക്ടിക്കൽ
കേരള സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ എം.സി.എ. (റെഗുലർ – 2020 സ്കീം -2020 അഡ്മിഷൻ) പ്രാക്ടിക്കൽ പരീക്ഷ 2022 ജൂലൈ 4, 5, 6 തീയതികളിൽ നടത്തുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
കേരള സർവകലാശാല 2022 ജൂണിൽ നടത്തിയ ഏഴാം സെമസ്റ്റർ ബാച്ചിലർ ഓഫ്
ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജി(ബി.എച്ച്.എം.ബി.എച്ച്.എം.സി.റ്റി.)പരീക്ഷയുടെ പ്രാക്ടിക്കൽ ജൂൺ 27, 28, 29 തീയതികളിൽ നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരള സർവകലാശാല 2021 ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.പി.എ.
(വോക്കൽ) പരീക്ഷയുടെ പ്രാക്ടിക്കൽ ജൂൺ 24 മുതൽ തിരുവനന്തപുരം ശ്രീ സ്വാതിതിരുനാൾ സംഗീത കോളേജിൽ വച്ച് രാവിലെ 10 മണി മുതൽ നടത്തുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
അഞ്ചാം സെമസ്റ്റർ സ്പെഷ്യൽ പരീക്ഷ – മാർക്കിസ്റ്റ് കേരള സർവകലാശാല 2022 ഏപ്രിലിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ., ഡിസംബർ 2011 സ്പെഷ്യൽ പരീക്ഷയുടെ കരട് മാർക്കിസ്റ്റ് വിദ്യാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാണ്. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ 4 വരെ ഓനായി അപേക്ഷിക്കാം.
പരീക്ഷാഫീസ്
കേരള സർവകലാശാല 2022 ആഗസ്റ്റ് 5 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ്
പഞ്ചവത്സര ബി.എ./ബി.കോം./ബി.ബി.എ. എൽ.എൽ.ബി. പരീക്ഷയ്ക്ക് പിഴകൂടാതെ
ജൂൺ 28 വരെയും 150 രൂപ പിഴയോടെ ജൂലൈ 1 വരെയും 400 രൂപ പിഴയോടെ ജൂലൈ4 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
- എംഎസ് സൊല്യൂഷൻസിനെതിരെ കൂടുതൽ പരാതികൾ: അന്വേഷണം തുടങ്ങി
- ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
- സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ