JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY
തിരുവനന്തപുരം: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജിയിൽ മൂന്ന് വർഷ കോഴ്സായ ഹാന്റ്ലൂം ആന്റ് ടെക്സ്റ്റൈല്‍ ടെക്നോളജി ഡിപ്ലോമ കോഴ്സ് പ്രവേശനത്തിനായി ഇപ്പോൾ അപേക്ഷിക്കാം. എഐസിടിഇ അംഗീകാരമുള്ള കോഴ്സാണ്. കണ്ണൂര്‍, സേലം (തമിഴ്നാട്), ഗഡക് (കര്‍ണ്ണാടക), വെങ്കിടഗിരി (ആന്ധ്രപ്രദേശ്) എന്നിവിടങ്ങളിലായാണ് പ്രവേശനം. ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 12.
യോഗ്യത: എസ്.എസ്.എല്‍.സി അഥവാ തത്തുല്യ പരീക്ഷയില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് പാസാകണം.

പ്രായപരിധി: 15 വയസ്സിനും 23 വയസ്സിനും മദ്ധ്യേ. (2022 ജൂലൈ 1-ന് ). പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് പരമാവധി പ്രായം 25 വയസാണ്.
20% സീറ്റുകള്‍ നെയ്ത്തു വിഭാഗത്തില്‍പെട്ടവര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. കൂടാതെ കേരള ഗവണ്മെന്റ് സംവരണതത്വം അനുസരിച്ചുള്ള സംവരണവും അനുവദിക്കും. കണ്ണൂരിലെ ആകെയുള്ള 40 സീറ്റില്‍ 30 സീറ്റ് കേരളത്തില്‍ നിന്നുള്ളവര്‍ക്കും തമിഴ്നാട്- 6, കര്‍ണ്ണാടക- 2, പോണ്ടിച്ചേരി- 2, എന്നീ അനുപാതത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കുമായി നീക്കി വെച്ചിട്ടുണ്ട്. അതുപോലെ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സേലം- 15, വെങ്കിടഗിരി- 3, ഗഡക്- 3 എന്നീ അനുപാതത്തില്‍ പ്രസ്തുത ഐ.ഐ.എച്ച്.ടി കളിലും പ്രവേശനം ലഭിക്കും. പ്രവേശനം ലഭിക്കുന്നവര്‍ക്ക് ഗവണ്മെന്റ് അനുവദിക്കുന്ന നിരക്കില്‍ സ്റ്റൈപ്പന്റ് ലഭിക്കും.

ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ വിദ്യാഭ്യാസ യോഗ്യത, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി, കമ്മ്യൂണിറ്റി എന്നീ സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യണം.
വിലാസം: എക്സിക്യുട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജി- കണ്ണൂര്‍, പി.ഒ കിഴുന്ന, തോട്ടട, കണ്ണൂര്‍-7, ഫോണ്‍: 0497-2835390, 0497-2965390
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://iihtkannur.ac.in

- KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
- സ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്
- അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്
- എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾ
- എഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങി