പ്രധാന വാർത്തകൾ
എംഎസ് സൊല്യൂഷൻസിനെതിരെ കൂടുതൽ പരാതികൾ: അന്വേഷണം തുടങ്ങിചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി

ഭക്ഷ്യവിഷബാധയേറ്റ 2 വിദ്യാർത്ഥികൾക്ക് നോറോ വൈറസ്: അടിയന്തര മന്ത്രിതല യോഗം ചേരുന്നു

Jun 5, 2022 at 3:35 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O

തിരുവനന്തപുരം: ഉച്ചക്കട എൽഎംഎൽപി സ്കൂളിൽ ഭക്ഷ്യവിഷബാധയേറ്റ 2 വിദ്യാർത്ഥികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. കുട്ടികൾക്ക് പണിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് സ്ഥിരീകരിച്ചത്. കുടിവെള്ളത്തിലൂടെയാണ് വൈറസ് ബാധയുണ്ടാകുന്നത്. ഇതുമായി ബന്ധപ്പെട്ട് കർശന പരിശോധന ആരംഭിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഉണ്ടായ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് ഇപ്പോൾ മന്ത്രി വി.ശിവൻകുട്ടിയും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിലും പങ്കെടുക്കുന്ന യോഗം നടക്കുകയാണ്.

\"\"


കായംകുളത്തും ഉച്ചക്കടയിലും ഭക്ഷ്യവിഷബാധ ഉണ്ടായെന്ന സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശം നൽകിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻബാബു കെ ഐ എ എസിനാണ് അന്വേഷണ ചുമതല.
രണ്ട് വിഷയങ്ങളെ കുറിച്ചും പ്രാഥമിക അന്വേഷണം നടത്തിയിട്ടുണ്ട്. കായംകുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്‍റെ പരിധിയില്‍ വരുന്ന കായംകുളം ടൗണ്‍ ഗവണ്‍മെന്‍റ് യു.പി സ്കൂളിലെ ഏതാനും വിദ്യാര്‍ത്ഥികള്‍ക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടാവുകയും ഇവരെ അടിയന്തിരമായി കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്യുകയായിരുന്നു .


ഈ സ്കൂളില്‍ പ്രീ പ്രൈമറി വിഭാഗത്തില്‍ 93 കുട്ടികളും 1 മുതല്‍ 7 വരെ 511 കുട്ടികളും പഠിക്കുന്നുണ്ട്. ജൂൺ 3 ന് ഈ കുട്ടികളില്‍ ഉച്ചഭക്ഷണം കഴിച്ചവര്‍ 593 ആണ്. സ്കൂള്‍ അധ്യാപകരും ഇതേ ഉച്ചഭക്ഷണം തന്നെയാണ് കഴിച്ചിട്ടുള്ളത്.
രാത്രി 9 മണിയോടെ വയറിളക്കവും ചര്‍ദ്ദിയുമായി രണ്ട് കുട്ടികള്‍ ചികിത്സ തേടിയതായി എസ്.എം.സി ചെയര്‍മാന്‍ സ്കൂള്‍ പ്രഥമാധ്യാപികയെ അറിയിച്ചു. പിന്നീട് രാവിലെ 11 മണിയോടുകൂടിയാണ് 14 കുട്ടികള്‍ കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടുകയും ആരോഗ്യ വകുപ്പില്‍ അറിയിച്ച് കാര്യകാരണങ്ങള്‍ തേടുകയും ചെയ്തിട്ടുണ്ട്. ചികിത്സ തേടിയ കുട്ടികള്‍ക്ക് ആര്‍ക്കും കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന് താലൂക്ക് ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്.

\"\"

ആരോഗ്യ വകുപ്പിന്റെ മെഡിക്കല്‍ റിപ്പോർട്ട് കിട്ടുന്നതിനനുസരിച്ച് മാത്രമേ കാരണമെന്തെന്ന് കണക്കാക്കാൻ ആകൂ.
ഉച്ചക്കട എല്‍.എം.എല്‍.പി. സ്കൂളില്‍ 420 കുട്ടികള്‍ ഉള്ളതില്‍ നിന്നും 375 കുട്ടികള്‍ അന്നേ ദിവസം ഉച്ചഭക്ഷണം കഴിച്ചിട്ടുണ്ട്. 31 കുട്ടികള്‍ക്ക് ചര്‍ദ്ധിയും പനിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാത്രി 10 മണിക്ക് ശേഷം ചികിത്സ തേടിയതായി പ്രഥമാദ്ധ്യാപിക വ്യക്തമാക്കി . സ്കൂളില്‍ നിന്നും കഴിച്ചത് കൂടാതെ വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടുവന്ന് കഴിച്ച കുട്ടികള്‍ക്കും സ്കൂളില്‍ വരാത്ത കുട്ടികള്‍ക്കും അസുഖം ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയതായി റിപ്പോർട്ട് ഉണ്ട്. നാല് കുട്ടികള്‍ രണ്ടാം തീയതി രാത്രി 10 മണി മുതല്‍ അഡ്മിറ്റ് ആയെങ്കിലും അന്ന് രാത്രി തന്നെ ഡിസ്ചാര്‍ജ്ജ് ആയി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ഫുഡ് & സേഫ്റ്റി ആഫീസര്‍, ബാലരാമപുരം ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ എന്നിവര്‍ സ്കൂള്‍ സന്ദര്‍ശിച്ചു. ഫുഡ് & സേഫ്റ്റി ആഫീസര്‍ സ്കൂളില്‍ നിന്ന് അരി, മുളക് പൊടി എന്നിവയുടെ സാമ്പിള്‍ പരിശോധനയ്ക്കായി എടുത്തതിനുശേഷം സ്റ്റോര്‍ റൂം സീല്‍ ചെയ്തിരിക്കുകയാണ്.

\"\"


5 ദിവസം സ്കൂള്‍ അടച്ചിടാന്‍ ആരോഗ്യ വകുപ്പില്‍ നിന്നും മെഡിക്കല്‍ ആഫീസര്‍ നിര്‍ദ്ദേശം നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ സ്കൂള്‍ 5 ദിവസം അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Follow us on

Related News