പ്രധാന വാർത്തകൾ
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളര്‍ഷിപ്പ്ബിഎസ്‌സി നഴ്‌സിങ്: എൻആർഐ സ്‌പോട്ട് അലോട്ട്‌മെന്റ് 24ന്സംസ്ഥാന സ്കൂൾ കായികമേള: ആദ്യദിനത്തിൽ ആതിഥേയരായ തിരുവനന്തപുരത്തിന്റെ മുന്നേറ്റംഒന്നിലധികം അയൺ ഗുളികകൾ കഴിച്ചു; കൊല്ലത്ത് 6 സ്കൂൾ വിദ്യാർത്ഥികൾ ആശുപത്രിയിൽകായികമേളയ്ക്ക് കൊടിയേറി: നാളെമുതൽ കായിക മാമാങ്കംസംസ്ഥാനത്ത് കനത്ത മഴ: നാളെ 4 ജില്ലകളിൽ അവധികേരളത്തിന്റെ കായിക മാമാങ്കത്തിന് ഇന്ന് തിരിതെളിയും; മത്സരങ്ങൾ നാളെമുതൽകേരള സ്‌കൂൾ കായികമേള:അവശമായി തീം സോങ്കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പാക്കുന്ന ‘ശ്രേഷ്ഠ’ പദ്ധതി: അപേക്ഷ 30വരെഇന്ത്യൻ റെയിൽവേയിൽ ടെക്നിക്കൽ, നോൺടെക്നിക്കൽ തസ്തികളിൽ നിയമനം: ആകെ 11,420 ഒഴിവുകൾ

കോവിഡ് 19 : ഹാൻഡ് സാനിറ്ററൈസർ നിർമ്മാണവുമായി അധ്യാപകർ

Mar 20, 2020 at 4:42 pm

Follow us on

കൂറ്റനാട് : കോവിഡ് 19 പ്രതിരോധിക്കാൻ വിദ്യാർഥികൾക്കായി ഹാൻഡ് സാനിറ്ററൈസർ നിർമ്മിച്ച് വട്ടേനാട് സ്കൂളിലെ അധ്യാപകർ.ബ്രേക്ക്‌ ദി ചെയിൻ പദ്ധതിയുടെ ഭാഗമായാണ് വട്ടേനാട് സ്കൂളിലെ എച്ച്.എസ് വിഭാഗം സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ ഹാൻഡ് സാനിറ്ററൈസർ നിർമ്മാണം ആരംഭിച്ചിരിക്കുന്നത്.സഹപ്രവർത്തകരുടെ സാമ്പത്തിക സഹായത്തോടെ ആരംഭിച്ച  പ്രവർത്തനം സ്കൂളിലെ 3500 കുട്ടികൾക്ക് സൗജന്യമായി ഹാൻഡ് സാനിറ്ററൈസർ വിതരണം ചെയ്യണമെന്നാണ്  ലക്ഷ്യമിടുന്നത്.കെ.മുരളീധരൻ,എൻ.പി
വിനോദ്കുമാർ എന്നിവരുടെ നേതൃത്തിലാണ് നിർമ്മാണം.
നിർമ്മാണത്തിന് ആവിശ്യമായ  ബോട്ടിലുകൾ ഒറ്റപ്പിലാവ് ബി.എം.എം ഫാർമസി ഉടമ പി.എൽ മുഹമ്മദാണ് നൽകിയത്. ആദ്യഘട്ടത്തിൽ നിർമ്മിച്ച ഹാൻഡ് സാനിറ്ററൈസർ പത്താം ക്ലാസ്സിലെ 550 വിദ്യാർഥികൾക്ക് വിതരണം ചെയ്തു.വിതരണം ജില്ലാ പഞ്ചായത്തംഗം ടി.അബ്ദുൽ കരിം ഹെൽത്ത് ക്ലബ്ബ് സെക്രട്ടറി ഫാത്തിമ ജിനാന്  നൽകി ഉദ്ഘടാനം ചെയ്തു.പ്രധാനാധ്യാപിക റാണി അരവിന്ദ്,പ്രിൻസിപ്പിൽ ഇൻചാർജ് അബ്ദുൾ ഗഫൂർ,പി.ടി.എ പ്രസിഡന്റ് ടി.കെ ഗോപി,കെ.സിദീഖ് എന്നിവർ സംസാരിച്ചു.

\"\"

Follow us on

Related News