JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O
തിരുവനന്തപുരം: ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ (GIFT) ഒരു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജി.എസ്.ടി (PGD-GST) കോഴ്‌സിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 25 വരെ ദീർഘിപ്പിച്ചു. അംഗീകൃത സർവകലാശാല ബിരുദമാണ് യോഗ്യത. നികുതി പ്രാക്ടീഷണർമാർ, അക്കൗണ്ടന്റുമാർ, നിയമ വിദഗ്ദ്ധർ, വിദ്യാർഥികൾ, അദ്ധ്യാപകർ, ഉദ്യോഗസ്ഥർ എന്നിവരെ ഉദ്ദേശിച്ചാണ് കോഴ്‌സ്. ജി.എസ്.ടി നിയമം, ചട്ടം, അക്കൗണ്ടിംഗ് എന്നിവയിൽ നൈപുണ്യം നേടുന്നതിനും ടാക്‌സ് പ്രാക്ടീഷണർ ആകുന്നതിലേക്കുള്ള വൈദഗ്ധ്യം നേടുന്നതിനും സഹായകരമാകുന്ന രീതിയിലാണ് കോഴ്‌സ് വിഭാവനം ചെയ്തിരിക്കുന്നത്.

അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാവുന്ന ഒരു വർഷത്തെ കോഴ്‌സിൽ 150 മണിക്കൂർ പരിശീലനമാണ് (ഓൺലൈൻ/ഓഫ് ലൈൻ) ഉൾപ്പെടുത്തിയിട്ടുള്ളത്. വിദ്യാർഥികൾ, സർക്കാർ – അർദ്ധസർക്കാർ, പൊതുമേഖലാ ജീവനക്കാർ, പ്രവാസികൾ, റിട്ടയർ ചെയ്തവർ, മുതിർന്ന പൗരൻമാർ എന്നിങ്ങനെ 14 വിഭാഗങ്ങൾക്ക് ആകർഷകമായ ഫീസ് ഇളവുകളുണ്ട്.

- സ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകും
- അങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ
- ചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ്
- നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം
- നാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക
കോഴ്‌സിന്റെ സിലബസ്, ഫീസ് തുടങ്ങിയ വിശദവിവരങ്ങൾക്ക്: https://gift.res.in
ഹെൽപ്പ്‌ലൈൻ നമ്പർ: 9961708951, 04712593960 ഇ-മെയിൽ: pgdgst@gift.res.in