പ്രധാന വാർത്തകൾ
കെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ2026-27 വർഷത്തെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ ഉടൻവീഡിയോ എഡിറ്റിങ് കോഴ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചു: ഒന്നാം റാങ്ക് ആഷിക് മോൻ എൽദോസിന്

വിസ്മയം തീർത്ത് കണ്ണൂർ മുണ്ടേരി സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ: ലോകോത്തര ക്ലാസ് റൂമുകൾ

May 31, 2022 at 4:59 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O

കണ്ണൂർ: കണ്ണൂരിലെ ഗ്രാമ പ്രദേശമായ മുണ്ടേരിയിൽ ലോകോത്തര നിലവാരത്തിലൊരു സർക്കാർ സ്കൂൾ. കണ്ണൂർ മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിനെ അടിമുടി മാറ്റി വിസ്മയം തീർത്തിരിക്കുകയാണിപ്പോൾ. കെ. കെ. രാഗേഷ് എം.പിയുടെ നേതൃത്വത്തിൽ \’മുദ്ര\’ (മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഡെവലപ്മെന്റ് റിഫോമേഷൻ ആൻഡ് അക്കാദമിക് അഡ്വാൻസ്മെന്റ്) പ്ലാനിലൂടെ 45 കോടി രൂപ ചെലവിലാണ് സ്കൂളിനെ മൊത്തത്തിൽ മാറ്റി മറിച്ചത്. കേരളത്തിലെ ഒരു ഗ്രാമപ്രദേശത്ത് ഇത്തരമൊരു സ്കൂൾ, അതും ഒരു പൊതു വിദ്യാലയം ഇങ്ങനെയാകണമെന്നത് ഏതൊരു സാധാരണക്കാരന്റെയും സ്വപ്നങ്ങൾക്കുമപ്പുറത്താണ്.

\"\"

സ്കൂളിനെ എല്ലാ വിധ സൗകര്യങ്ങളോട് കൂടി ഉയർത്തിയെടുക്കുക എന്ന കെ. കെ. രാഗേഷ് എം. പിയുടെ സ്വപ്നമാണ് ഇതിലൂടെ സാക്ഷാത്കരിച്ചത്. ഒപ്പം മക്കളെ നിലവാരമുള്ള, ഉയർന്ന സൗകര്യങ്ങളുള്ള സ്കൂളിൽ പഠിപ്പിക്കണമെന്ന സാധാരണക്കാരന്റെ ആഗ്രഹവും.പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധതാ (സി.എസ്.ആർ) ഫണ്ട്‌ ഉപയോഗിച്ചാണ് ഏറ്റവും മികച്ച സൗകര്യങ്ങളോടെ സ്കൂളിന് പുതിയ മുഖം നൽകിയത്.

45 കോടി പ്രോജെക്ടിൽ 34 കോടി യാണിതുവരെ ചെലവായത്. ഇതിൽ 32 കോടിയും സി.എസ്.ആർ. ഫണ്ടിലൂടെയുള്ളതാണ്. ബാക്കിയുള്ള തുക കിഫ്‌ബി, എം. പി., എം.എൽ.എ ഫണ്ടുകൾ വഴിയുള്ളതാണ്.എല്ലാ മേഖലകളിൽ നിന്നും പ്രതിഭാധനരായ തലമുറയെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അക്കാദമിക രീതികളും അതിനനുസൃതമായി ആസൂത്രണം ചെയ്യുമെന്ന് എം.പി. അറിയിച്ചു. നിലവില്‍ എട്ടുമുതല്‍ 12 വരെ ആയിരത്തിലധികം കുട്ടികളുണ്ട്. 2000 കുട്ടികളെ ഉള്‍ക്കൊള്ളാവുന്ന തരത്തിലാണ് സൗകര്യങ്ങൾ ആസൂത്രണം ചെയ്യുന്നത്.

\"\"

സൗകര്യങ്ങൾ നോക്കാം

  • ഇന്ററാക്ടീവ് ഫ്‌ലാറ്റ് പാനല്‍ (ഐ.എഫ്.പി.) സംവിധാനമൊരുക്കി ഇതുവരെ 29 സ്മാര്‍ട്ട് ക്ലാസ്മുറികള്‍ ഒരുങ്ങിയിട്ടുണ്ട്. ബോര്‍ഡിന്റെ വലുപ്പമുള്ള ടച്ച് സ്‌ക്രീന്‍ ആണ് ഐ.എഫ്.പി. അതിലുള്ള പാഠ പുസ്തകങ്ങളിൽ വേണ്ടത് തൊട്ടാല്‍ പാഠഭാഗങ്ങള്‍ തെളിയും. വീഡിയോയും ലഭിക്കും. ടീച്ചർ മോഡ്/സ്റ്റുഡന്റ് മോഡ് എന്നിങ്ങനെ രണ്ട് മോഡുകളുള്ളതിനാൽ രണ്ടു വിഭാഗക്കാർക്കും ഉപയോഗിക്കാം. ബ്ലാക്ക്/വൈറ്റ് ബോര്‍ഡായി ഉപയോഗിക്കാവുന്നതാണ്.
  • സൗകര്യമുള്ള ക്ലാസ് റൂമുകൾ: മികച്ച ഇരിപ്പിടങ്ങൾ, ഡെസ്‌ക്, ഒരു കുട്ടിക്ക് ഒരു ഷെല്‍ഫ്.
  • ലൈബ്രറി: ക്ലാസ്റൂം ലൈബ്രറി, ലൈബ്രറി ഹാള്‍, റീഡിങ് ഹാള്‍. 15,000 പുസ്തകങ്ങള്‍.
  • ലാബുകൾ: ഐസര്‍ മാതൃകയില്‍ രൂപപ്പെടുത്തിയ ഹയര്‍ സെക്കന്‍ഡറി സയന്‍സ് ലാബുകള്‍. 60 കുട്ടികള്‍ക്ക് ഒരേ സമയം ഉപയോഗിക്കാം. കൂടാതെ മാത്സ് ലാബ്, ലാംഗ്വേജ് ലാബ്. റോബോട്ടിക് സംവിധാനമുള്ള ഇന്നൊവേറ്റീവ് ലാബായ അഡ്വാന്‍സ്ഡ് സയന്‍സ് ലാബും ഒരുങ്ങുന്നു.
  • 150 കുട്ടികള്‍ക്ക് ഇരിക്കാവുന്ന ഇന്ററാക്ടീവ് ഡിജിറ്റല്‍ വീഡിയോ കോണ്‍ഫറന്‍സിങ് മുറി. ഓരോ കുട്ടിക്കും ഓരോ മൈക്ക് പോയന്റ്. ലോകത്ത് എവിടെനിന്നും ക്ലാസുകള്‍ കേള്‍പ്പിക്കാവുന്നതാണ്.
  • കായിക രംഗം: ഫുട്ബോള്‍, വോളിബോള്‍, ബാസ്‌കറ്റ്ബോള്‍, ബാഡ്മിന്റണ്‍ എന്നിവയ്ക്കായി പ്രത്യേക കോര്‍ട്ടുകള്‍. കൂടാതെ നീന്തല്‍ക്കുളം.
  • സോളാര്‍ പ്ലാന്റ്: വൈദ്യുതിയുത്പാദനത്തിനു സ്വന്തം 100 കെ.ഡബ്‌ള്യു.എ. സോളാര്‍ പ്ലാന്റ്. അധിക വൈദ്യുതി ഗ്രിഡിലേക്ക് നല്‍കും.
  • ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ബയോഡൈവേഴ്സിറ്റി പാര്‍ക്ക്. സയന്‍സ് മ്യൂസിയം.
  • 1000 കുട്ടികള്‍ക്ക് ഇരിക്കാവുന്ന ബാല്‍ക്കണിയുൾപ്പെടെയുള്ള എ.സി. ഓഡിറ്റോറിയം., എ.സി. ഡൈനിങ് ഹാള്‍. 500 ചതുരശ്രയടി കെട്ടിടംപണി അവസാനഘട്ടത്തില്‍.
  • ആധുനിക 7ഡി തിയേറ്റര്‍, വാനനിരീക്ഷണകേന്ദ്രം എന്നിവയടങ്ങുന്ന പ്ലാനറ്റേറിയം.
\"\"

Follow us on

Related News