പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

ഗ്രൂപ്പ്‌ ബി തസ്തികകളിൽ 90 ഒഴിവ്: അപേക്ഷ ക്ഷണിച്ച് ബിഎസ്എഫ്

May 24, 2022 at 11:42 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c

ന്യൂഡൽഹി: ഗ്രൂപ്പ്‌- ബിയിലെ വിവിധ തസ്തികകളിലായുള്ള 90 ഒഴിവുകളിലേക്ക് ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്.) അപേക്ഷ ക്ഷണിച്ചു. ഇൻസ്പെക്ടർ (ആർക്കിടെക്റ്റ്), സബ് ഇൻസ്പെക്ടർ (വർക്ക്സ്), ജൂനിയർ എൻജിനീയർ/സബ് ഇൻസ്പെക്ടർ (ഇലക്ട്രിക്കൽ) എന്നീ തസ്തികകളിലായാണ് ഒഴിവുകൾ. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 8 ആണ്.

\"\"

തസ്തിക, ഒഴിവ്, യോഗ്യത, ശമ്പളം

ഇൻസ്പെക്ടർ (ആർക്കിടെക്റ്റ്)- 1: ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ആർക്കിടെക്ചറിൽ ബിരുദം. ആർക്കിടെക്റ്റ്സ് ആക്ട്, 1972 പ്രകാരം കൗൺസിൽ ഓഫ് ആർക്കിടെക്ചറിൽ രജിസ്റ്റർ ചെയ്തിരിക്കണം.

പേ സ്കെയിൽ: ലെവൽ- 7: 44900- 142400/

സബ് ഇൻസ്പെക്ടർ (വർക്സ്)- 57: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അംഗീകരിച്ച ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിവിൽ എൻജിനീയറിങ്ങിലുള്ള ത്രിവത്സര ഡിപ്ലോമ.

പേ സ്കെയിൽ: ലെവൽ- 6: 35400- 112400/-

ജൂനിയർ എൻജിനീയർ/സബ് ഇൻസ്പെക്ടർ (ഇലക്ട്രിക്കൽ)- 32: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അംഗീകരിച്ച ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിവിൽ എൻജിനീയറിങ്ങിലുള്ള ത്രിവത്സര ഡിപ്ലോമ.

പേ സ്കെയിൽ: ലെവൽ-6: 35400 – 112400/-

\"\"

അപേക്ഷാ ഫീസ്: ജനറൽ/ഒബിസി/ഇഡബ്ല്യൂഎസ് വിഭാഗക്കാർക്ക് 200/- രൂപ. വനിതകൾ/എസ്‌.സി/എസ്.ടി/എക്സ്- എസ് എന്നിവർക്ക് ഫീസില്ല. നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ഇ-ചലാൻ വഴി പരീക്ഷാ ഫീസ് അടയ്ക്കാം.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. സാക്ഷ്യപത്രങ്ങൾ/രേഖകൾ എന്നിവയുടെ പരിശോധന, ‌ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (PST), വിശദമായ മെഡിക്കൽ പരിശോധന (DME) എന്നിവയും ഉണ്ടാകും.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://rectt.bsf.gov.in

\"\"

Follow us on

Related News

നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനം

നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ തസ്തികകളിൽ ജോലിയെടുക്കുന്നവരെ പാർട്ട്...