പ്രധാന വാർത്തകൾ
2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് 

കെ- ഡിസ്ക് നോളജ് ഇക്കോണമി മിഷൻ: രജിസ്റ്റർ ചെയ്തവരുടെ എണ്ണം 46 ലക്ഷത്തിനടുത്തേക്ക്

May 24, 2022 at 1:12 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c

തിരുവനന്തപുരം: 20 ലക്ഷം പേർക്കു തൊഴിൽ നൽകുന്ന പദ്ധതിയായ കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ.ഡിസ്ക്) നോളജ് ഇക്കോണമി മിഷനിൽ ഇതുവരെ 45,94,543 പേർ രജിസ്റ്റർ ചെയ്തു. തൊഴിൽ നൽകാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നു മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. കുടുംബശ്രീ പ്രവർത്തകർ നടത്തുന്ന സർവേയിലൂടെയാണ് രജിസ്ട്രേഷൻ നടക്കുന്നത്. എറണാകുളം ഒഴികെയുളള ജില്ലകളിലെ കണക്കാണിത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പു നടക്കുന്നതു കാരണം എറണാകുളത്തെ സർവേ മാറ്റിവച്ചിരിക്കു കയാണ്. ഇതിനോടൊപ്പം ഉപതിരഞ്ഞെടുപ്പു നടന്ന തദ്ദേശ വാർഡുകളിലെ കണക്കുകളും ലഭിക്കുമ്പോൾ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 50 ലക്ഷം കവിയാം.

\"\"

സർവേയിൽ നിന്ന് ഏതെങ്കിലും വീട് വിട്ടുപോയിട്ടുണ്ടെങ്കിൽ വാർഡ് അംഗത്തെയോ എഡി.എസ്.–സി.ഡി.എസ്. ഭാരവാഹികളെയോ അറിയിക്കാവുന്നവുന്നതാണ്. കെ.ഡിസ്ക് ഹെൽപ്‌ലൈനിലും വിവരങ്ങൾ അറിയിക്കാം: 0471–2737881

13 ജില്ലകളിലായി 68,43,742 വീടുകളിലാണ് സർവ്വേ നടത്തിയത്. ഇതിൽ മലപ്പുറം ജില്ലയിലാണ് (5,66,480) ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തത്. ഏറ്റവും കുറവ് വയനാട് ജില്ലയിലും (1,43,717).

പ്ലസ് ടുവിനു മുകളിൽ യോഗ്യതയുള്ള 18 മുതൽ 59 വരെ പ്രായമുള്ളവരെയാണു കുടുംബ ശ്രീ സർവ്വേയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ 58 ശതമാനവും പേരും സ്ത്രീകളാണ്.

\"\"

വിദ്യാഭ്യാസ യോഗ്യതയും രജിസ്റ്റർ ചെയ്തവരുടെ എണ്ണവും

പ്ലസ് ടു- 21,22,790

ഐടിഐ- 2,46,998

ഡിപ്ലോമ: 3,60,279

ബിരുദം: 14,05,019

പി.ജി- 4,59,459

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തവരുടെ 37.14 ലക്ഷമാണ്. 40 വയസ്സാണ് പ്രായപരിധി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എസ്.എസ്.എൽ.സി. യോഗ്യതയുള്ളവരെയാണ് ഉൾപ്പെടുത്തിയത്.

Follow us on

Related News