പ്രധാന വാർത്തകൾ
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തുംബിഎസ്‌സി പാരാമെഡിക്കൽ ഡിഗ്രി കോഴ്സ് പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ് 7ന്

എംജി സർവകലാശാലയിൽ ഫാക്കൽറ്റി നിയമനം: പ്രതിമാസ വേതനം 43750രൂപ

May 21, 2022 at 6:31 pm

Follow us on

\"\"

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c
 
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയൻസ് ടെക്‌നോളജി (എൻ.ഐ.പി.എസ്.ടി.), ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസർച്ച് ഇൻ ബേസിക് സയൻസ് (ഐ.ഐ.ആർ.ബി.എസ്.) എന്നീ അന്തർ സ്‌കൂൾ പഠനകേന്ദ്രങ്ങളിലേക്ക് വിവിധ വിഷയങ്ങളിൽ താത്ക്കാലിക /കരാറടിസ്ഥാനത്തിൽ  ഫാക്കൽറ്റി നിയമനം നടത്തുന്നു. നിയമന കാലാവധി 2022, ജൂൺ 15 മുതൽ 2023, ഏപ്രിൽ 15 വരെ  ആയിരിക്കും.  യോഗ്യത –  ബന്ധപ്പെട്ട വിഷയങ്ങളിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെയുള്ള  ബിരുദാനന്തര ബിരുദവും (എസ്.സി./ എസ്.റ്റി. വിഭാഗത്തിന് 50 ശതമാനം), യു.ജി.സി. / സി.എസ്.ഐ.ആർ. -എൻ.ഇ.റ്റി. യോഗ്യതയും.  ജെ.ആർ.എഫ്. / പി.എച്ച്.ഡി. പേപ്പർ പബ്ലിക്കേഷൻ/ പ്രസന്റേഷൻ/ അദ്ധ്യാപനം എന്നിവയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും.  നിർദ്ദിഷ്ഠ യു.ജി.സി. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പ്രതിദിനം 1750 രൂപ നിരക്കിൽ (പരമാവധി പ്രതിമാസ തുക 43750 രൂപ) വേതനം ലഭിക്കും.

  പ്രായം ജനുവരി ഒന്നിന് 45 വയസ് കവിയരുത്.  എൻ.ഐ.പി.എസ്.ടി. യിലെ ബോട്ടണി വിഭാഗത്തിൽ നിലവിലുള്ള തസ്തികയിലേക്ക് സർവ്വകലാശാല / കോളേജിൽ നിന്ന് വിരമിച്ച പ്രൊഫസർമാർക്കും അപേക്ഷിക്കാം.  താൽപര്യമുള്ളവർ  പ്രായം, ജാതി, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് സഹിതമുള്ള നിശ്ചിത ഫോറത്തിലുള്ള  അപേക്ഷ മെയ് 31 ന്  വൈകിട്ട് 5 മണിക്ക് മുൻപായി ada7@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾ http://mgu.ac.in എന്ന വെബ്‌സൈറ്റിൽ.

\"\"


 

Follow us on

Related News