JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
ന്യൂഡൽഹി: രാജ്യത്ത് ചൂടു വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്കൂൾ പ്രവർത്തനങ്ങൾക്കു പുതിയ മാർഗരേഖ നിർദ്ദേശിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. യൂണിഫോം ചട്ടങ്ങളിലുള്ള ഇളവ്, സമയ പുനഃക്രമീകരണം, ക്ലാസ് മുറിക്കു പുറത്തുള്ള പ്രവർത്തനങ്ങൾ പരമാവധി ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളാണ് നൽകിയിട്ടുള്ളത്.
- സ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകും
- അങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ
- ചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ്
- നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം
- നാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക
ക്ലാസുകൾ നേരത്തെ ആരംഭിച്ച് ഉച്ചയ്ക്കു മുൻപു പൂർത്തിയാക്കുക, ക്ലാസ് സമയം കുറയ്ക്കുക, ശുദ്ധജലം, ഫസ്റ്റ് എയ്ഡ് മരുന്നുകൾ എന്നിവ സ്കൂൾ ബസുകളിൽ ഉറപ്പാക്കുക, സൈക്കിളിലെത്തുന്നവർ തല മൂടി യാത്ര ചെയ്യുക, പൊതുഗതാഗത മാർഗങ്ങൾ പരമാവധി ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളും നൽകിയിട്ടുണ്ട്.
