JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ മൂല്യനിർണ്ണയം 12ന് ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട്
അഡീഷണൽ ചീഫ് എക്സാമിനർ, അസിസ്റ്റന്റ് എക്സാമിനർ എന്നിവരുടെ നിയമന ഉത്തരവ് iExaMS ൽ പ്രസിദ്ധീകരിച്ചു. എല്ലാ പ്രധാന അദ്ധ്യാപകരും ബന്ധപ്പെട്ട അദ്ധ്യാപകർക്ക് നിയമന ഉത്തരവുകൾ കൈമാറണം. 27നകം മൂല്യനിർണ്ണയ ജോലികൾ പൂർത്തിയാക്കി ഫലപ്രഖ്യാപന നടപടികളിലേക്ക് കടക്കും.
നിയമനം ലഭിച്ച അധ്യാപകർ മൂല്യനിർണ്ണയക്യാമ്പിൽ എത്തുന്നതിന് വേണ്ട നിർദ്ദേശം പ്രധാന അധ്യാപകർ നൽകണം. മൂല്യനിർണ്ണയം വേഗത്തിൽ പൂർത്തിയാക്കി ജൂൺ 15നകം എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിക്കും. അടുത്ത അധ്യയന വർഷത്തേ പ്ലസ് വൺ ക്ലാസുകളും വേഗത്തിൽ ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

- ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽ
- യുജി,പിജി പ്രവേശനം:ലേറ്റ് രജിസ്ട്രേഷൻ സെപ്റ്റംബർ 10വരെ
- സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ
- 2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെ
- KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
