JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: പൊതുപരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ അനാരോഗ്യകരമായ പ്രവണതകളും പുറത്തുകൊണ്ടുവരുമെന്നും പരീക്ഷ ഫലപ്രഖ്യാപനം വരെ കാത്തിരിക്കുകയാണെന്നും മന്ത്രി വി.ശിവൻകുട്ടി. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന അനാരോഗ്യകരമായ പ്രവണതകൾ ഇനി അനുവദിക്കില്ല. മൂല്യനിർണ്ണയം ബഹിഷ്കരണം അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷണ കമ്മിഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണ റിപ്പോർട്ട് നൽകും. പൊതുപരീക്ഷയുടെ മൂല്യനിർണ്ണയം അടക്കമുള്ള രഹസ്യ സ്വഭാവത്തിൽ നടത്തേണ്ടതാണ്. അത് ഇത്രയ്ക്കും പരസ്യമാക്കിയതിൽ വളരെ വിഷമമുണ്ടെന്നും മന്ത്രി പറഞ്ഞു. അത്തരം പ്രവർത്തനം ഒരു കാരണവശാലും അധ്യാപകരുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ല എന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇപ്പോൾ ഒന്നും പറയുന്നില്ല. പരീക്ഷാ മൂല്യനിർണ്ണയം കഴിയട്ടെ. അതിനു ശേഷം അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൂടി വരട്ടെ. എന്നിട്ട് ഒരുപാട് സത്യങ്ങൾ പൊതുജനങ്ങളെ അറിയിക്കാനുണ്ടെന്നും അത് പുറത്ത് കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.