പ്രധാന വാർത്തകൾ
വിദ്യാർത്ഥികൾക്ക് മാ​സംതോറും  സാ​മ്പ​ത്തി​ക സ​ഹാ​യം: ‘ക​ണ​ക്ട് ടു ​വ​ര്‍ക്ക്’ പ​ദ്ധ​തിക്ക്‌ അപേക്ഷിക്കാംകെ-ടെറ്റ് യോഗ്യത ഉത്തരവ് മരവിപ്പിച്ചു: സർക്കാർ സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകുംകേരള പബ്ലിക് സർവിസ് കമീഷൻ നിയമനം: വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി ഒട്ടേറെ ഒഴിവുകൾഅധ്യാപകരുടെKTET യോഗ്യത സംബന്ധിച്ച പുതുക്കിയ മാർഗ നിർദ്ദേശങ്ങൾ: ഉത്തരവിറങ്ങികേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചു

ഭോപ്പാൽ എയിംസിൽ സീനിയർ റസിഡന്റ്: 159 ഒഴിവുകൾ

May 1, 2022 at 5:39 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

മധ്യപ്രദേശ്: ഭോപ്പാലിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) സീനിയർ റസിഡന്റ് തസ്തികയിലുള്ള 159 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് ആയ https://aiimsbhopal.edu.in. ലൂടെ അപേക്ഷിക്കാം. രജിസ്ട്രേഷൻ നടപടികൾ മെയ് 15ന് അവസാനിക്കും.

\"\"

ഒഴിവുകൾ

അനസ്തേഷ്യോളജി- 13, അനാട്ടമി- 2, ബയോകെമിസ്ട്രി- 4, ബേൺസ് & പ്ലാസ്റ്റിക് സർജറി- 2, കാർഡിയോളജി- 4, കാർഡിയോതൊറാസിക് സർജറി- 8, കമ്മ്യൂണിറ്റി & ഫാമിലി മെഡിസിൻ- 4, ദന്തചികിത്സ- 2, ഡെർമറ്റോളജി- 2, എൻഡോക്രൈനോളജി & മെറ്റബോളിസം- 3, ഫോറൻസിക് മെഡിസിൻ & ടോക്സിക്കോളജി- 2, ജനറൽ മെഡിസിൻ- 9, ജനറൽ സർജറി- 5, മെഡിക്കൽ ഓങ്കോളജി/ ഹെമറ്റോളജി- 6, മൈക്രോബയോളജി- 4, നിയോനാറ്റോളജി- 6, നെഫ്രോളജി- 2, ന്യൂറോളജി- 2, ന്യൂറോ സർജറി- 3, ന്യൂക്ലിയർ മെഡിസിൻ- 3, ഒബ്‌സ്റ്റട്രിക്‌സ് & ഗൈനക്കോളജി- 1, ഓർത്തോപീഡിക്‌സ്- 10, പീഡിയാട്രിക് സർജറി- 4, പീഡിയാട്രിക്സ്- 5, പതോളജി & ലാബ് മെഡിസിൻ- 5, ഫാർമക്കോളജി- 1, ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷൻ- 2, ശരീരശാസ്ത്രം- 2, പൾമണറി മെഡിസിൻ- 2,റേഡിയോ ഡയഗ്നോസിസ്- 9, റേഡിയോ തെറാപ്പി- 2,സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി- 4, സർജിക്കൽ ഓങ്കോളജി- 4, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ & ബ്ലഡ് ബാങ്ക്- 4, അനസ്തേഷ്യോളജി- 2,ദന്തചികിത്സ (ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി)- 1, ജനറൽ മെഡിസിൻ- 3, ജനറൽ സർജറി- 3, ന്യൂറോളജി- 1, ന്യൂറോ സർജറി- 1, ഓർത്തോപീഡിക്‌സ്- 3, പീഡിയാട്രിക്സ്- 1, യൂറോളജി- 3.

യോഗ്യത: എൻ.എം.സി./ഡി.സി.ഐ./ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ ഇംപോർട്ടൻസ് അംഗീകരിച്ച ബന്ധപ്പെട്ട വിഷയങ്ങളിൽ എം.ഡി./എം.എസ്./ഡി.എൻ.ബി./എം.ഡി.എസ്. ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. എൻ.എം.സി./ഡി.സി.ഐ./സ്റ്റേറ്റ് മെഡിക്കൽ/ഡെന്റൽ കൗൺസിലുമായുള്ള സാധുവായ രജിസ്ട്രേഷൻ ഉണ്ടാകണം.

തിരഞ്ഞെടുപ്പ്: ഇൻസ്റ്റിറ്റ്യൂഷനെ ആശ്രയിച്ചാണ് തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ നടത്തുന്നത്. എഴുത്ത് പരീക്ഷ അല്ലെങ്കിൽ അഭിമുഖം അല്ലെങ്കിൽ രണ്ടും എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് പ്രക്രിയ.

\"\"

അപേക്ഷാ ഫീസ്: ജനറൽ/ഒബിസി വിഭാഗത്തിന് 1500 രൂപയും ഇ.ഡബ്ല്യൂ.എസ്./എസ്.സി/എസ്.ടി/വിഭാഗത്തിന് 1200 രൂപയുമാണ് ഫീസ്.

വിശദ വിവരങ്ങൾക്ക്: https://aiimsbhopal.edu.in

Follow us on

Related News