പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം: ഇനി വരാനുള്ള മുഴുവൻ അലോട്മെന്റ് വിവരങ്ങൾ ഇതാഡിഎൽഎഡ് പ്രവേശനം: ഭിന്നശേഷിക്കാർക്ക് വയസിൽ ഇളവ്വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെപിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെഎന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെഎസ്ആർടിസിയുടെ പുതിയ നമ്പറുകൾ ഇതാമമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരുംഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടി

ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് കോളേജ് മാറ്റത്തിന് അപേക്ഷിക്കാം

Apr 30, 2022 at 8:19 am

Follow us on

\"\"

ക്രൈം വാർത്തകൾക്ക് PLEASE JOIN https://chat.whatsapp.com/CPmdDYdycbO8nspDbIDmHB

തിരുവനന്തപുരം: കേരള സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് 2021 – 2022 അദ്ധ്യയന വർഷത്തിൽ രണ്ടാം സെമസ്റ്ററിലേക്കു കോളേജ് മാറ്റത്തിനായി അപേക്ഷിക്കാവുന്നതാണ്. വിദ്യാർത്ഥികൾ ഒന്നാം സെമസ്റ്റർ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരിക്കണം. കോളേജ് മാറ്റം ഗവൺമെന്റ്/ എയ്ഡഡ് കോളേജുകൾ
തമ്മിലും, സ്വാശ്രയ കോളേജുകൾ തമ്മിലും അനുവദിക്കുന്നതാണ്. താൽപ്പര്യമുളള വിദ്യാർത്ഥികൾ പൂരിപ്പിച്ച അപേക്ഷയോടൊപ്പം ബിരുദ പരീക്ഷകളുടെ
മാർക്ക് ലിസ്റ്റ് സഹിതം പഠിക്കുന്ന കോളേജിലേയും ചേരാൻ ഉദ്ദേശിക്കുന്ന കോളേജിലേയും പ്രിൻസിപ്പാൾമാരുടെ ശുപാർശയോടെ 1050 രൂപ ഫീസ് അടച്ച് സർവകലാശാലയിൽ മെയ് 12ന് മുൻപായി സമർപ്പിക്കേണ്ടതാണ്.

\"\"

തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ 1575 രൂപ കൂടി അടയ്ക്കേണ്ടതാണ്. അപേക്ഷ സർവകലാശാല രജിസാർ തപാലിൽ ലഭിക്കേണ്ട അവസാന തീയതി 2022
മെയ് 12.വിശദവിവരങ്ങൾ വെബ്സൈറ്റിൽ (http://keralauniversity.ac.in) ലഭ്യമാണ്. അവസാന തീയതിക്ക് ശേഷം നടത്തുന്ന അപേക്ഷകൾ നിരസിക്കുന്നതാണ്.

\"\"

Follow us on

Related News