കണ്ണൂർ: സർവകലാശാലയുടെ കീഴിൽ അഫിലിയേറ്റ് ചെയ്ത ഗവഃ / എയ്ഡഡ് / അൺ എയ്ഡഡ് കോളേജുകളിലെയും പഠനവകുപ്പുകളിലെയും/ സെന്ററുകളിലെയും മുഴുവൻ സ്ഥിരം /താത്ക്കാലിക അധ്യാപകരും സർവകലാശാലാ പരീക്ഷാ വിഭാഗം പോർട്ടലിൽ നിന്ന് ടീച്ചർ ഇൻഡക്സ് ലിങ്ക് ഉപയോഗിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. നിലവിൽ ടീച്ചർ ഇൻഡെക്സ്-ൽ രജിസ്ട്രേഷൻ ചെയ്തിട്ടുള്ള അധ്യാപകർ ആവശ്യമായ ഭേദഗതികൾ വരുത്തേണ്ടതാണ്. ടീച്ചർ ഇൻഡക്സ് ലിങ്ക് 27.04.2022 മുതൽ10.05.2022 വരെ പോർട്ടലിൽ ലഭ്യമായിരിക്കും.ഇത് സംബന്ധിച്ച വിശദ വിവരങ്ങൾ അടങ്ങിയ സർക്കുലർ കോളേജ്/ പഠന വകുപ്പ് /സെന്ററുകൾ -ലേക്ക് അയച്ചിട്ടുണ്ട്.
അധ്യാപകർ അതാത് ഓഫീസുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷൻ/അപ്‌ഡേഷൻ നടപടികൾ നിർബന്ധമായും പൂർത്തീകരിക്കേണ്ടതാണ്.