പ്രധാന വാർത്തകൾ
സംസ്ഥാനത്തെ സ്കൂളുകളിൽ ജൂലൈ 10ന് വിജയാഹ്ലാദ ദിനംസോഷ്യൽ മീഡിയയിൽ വ്യാജ പോസ്റ്റ്: കർശന നടപടിയെന്ന് വി.ശിവൻകുട്ടിവിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധന: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്അഖിലേന്ത്യ പണിമുടക്ക്‌ 8ന് അർധരാത്രി മുതൽ: അവശ്യ സർവീസുകൾ മാത്രംമുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം

പുതിയ പാഠ്യപദ്ധതി പ്രസിദ്ധീകരിച്ച് സി.ബി.എസ്.ഇ: ഇസ്ലാമികചരിത്രം ഒഴിവാക്കിയതിൽ പ്രതിഷേധം

Apr 24, 2022 at 11:44 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ന്യൂഡല്‍ഹി: 2022-2023 അദ്ധ്യയന വര്‍ഷത്തേക്കുള്ള പാഠ്യപദ്ധതി പ്രസിദ്ധീകരിച്ച് സി.ബി.എസ്.ഇ. സർക്കുലർ പുറത്തിറക്കി. ഒന്‍പതുമുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ പാഠ്യപദ്ധതിയും ബോര്‍ഡ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കലയുമായി സംയോജിച്ച് വിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് പ്രാധാന്യം നല്‍കണമെന്നും ഇത് സംബന്ധിച്ച് സ്‌കൂള്‍ അധികൃതര്‍ ചര്‍ച്ച നടത്തണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശം നൽകി. മാതൃകാ ചോദ്യക്കടലാസ് സമയബന്ധിതമായി സി.ബി.എസ്.ഇ.യുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാക്കുമെന്ന് ബോര്‍ഡ് വ്യക്തമാക്കി. അടുത്ത അധ്യയനവര്‍ഷം മുതല്‍ ഒറ്റത്തവണ പരീക്ഷ നടത്താന്‍ സി.ബി.എസ്.ഇ. നേരത്തേ തീരുമാനിച്ചിരുന്നു.

\"\"

പ്ലസ് വൺ, പ്ലസ്ടു സിലബസുകളിൽ നിന്ന് ഇസ്ലാമികചരിത്രവുമായി ബന്ധപ്പെട്ട പാഠഭാഗങ്ങൾ ഒഴിവാക്കിയതിൽ അധ്യാപകർ പ്രതിഷേധം അറിയിച്ചു. പാഠപുസ്തകത്തില്‍നിന്ന് ഇസ്‌ലാമികചരിത്രം ഇതിവൃത്തമായ \’സെന്‍ട്രല്‍ ഇസ്‌ലാമിക് ലാന്‍ഡ്‌സ്\’ എന്ന പാഠഭാഗം ഒഴിവാക്കി \’നോമാഡിക് എംപയേഴ്‌സ്\’ എന്ന ഭാഗം ഉള്‍പ്പെടുത്തിയെന്നാണ് അധ്യാപകർ പറയുന്നത്. 12-ാം ക്ലാസിലെ ചരിത്രപുസ്തകത്തിലും മാറ്റങ്ങളുണ്ട്. പാഠ്യപദ്ധതിയിലുണ്ടായിരുന്ന മുഗള്‍ ഭരണകാലത്തെകുറിച്ചുള്ള \’ \’കിങ്‌സ് ആന്‍ഡ് ക്രോണിക്കിള്‍സ്\’ എന്ന പാഠത്തിന് പകരം \’പെസന്റ്‌സ്, സമീന്ദാര്‍സ് ആന്‍ഡ് സ്റ്റേറ്റ്\’ എന്നഭാഗം ഉള്‍പ്പെടുത്തി. സ്‌കൂള്‍ പാഠപുസ്തകമായാലും കോളേജ് പാഠ്യപദ്ധതിയായാലും പാഠഭാഗങ്ങള്‍ അകാരണമായി ഒഴിവാക്കുന്നത് അനുകൂലിക്കാനാവില്ലെന്ന് ജെ.എന്‍.യു.വിലെ അധ്യാപിക പ്രൊഫ. മൗഷുമി ബസു പറഞ്ഞു.

\"\"

Follow us on

Related News