പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസിൽ പ്രോജെക്ട് സ്റ്റാഫ്: കരാർ നിയമനം

Apr 11, 2022 at 10:05 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

മലപ്പുറം: മൈസൂരുവിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസിന്റെ സെന്റർ ഓഫ് എക്സലൻസ് ഫോർ സ്റ്റഡീസ് ഇൻ ക്ലാസിക്കൽ മലയാളത്തിൽ പ്രോജക്ട് സ്റ്റാഫിന്റെ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 6 ഒഴിവുകളാണുള്ളത്. കരാറടിസ്ഥാനത്തിൽ തിരൂരിലെ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിലാണ് നിയമനം.

\"\"

പ്രോജക്ട് ഡയറക്ടർ: പി.എച്ച്.ഡി. ലിങ്ക്വിസ്റ്റിക്സ്/ലിറ്ററേച്ചർ (മലയാള ഭാഷയുമായി ബന്ധപ്പെട്ട്). ഒപ്പം 15 വർഷത്തെ അധ്യാപന/റിസർച് പരിചയവും 3 വർഷത്തെ അഡ്മിനിസ്ട്രേറ്റീവ് പരിചയവും അഭികാമ്യം. പ്രായപരിധി: 65 വയസ്സ്.

അസിസ്റ്റന്റ് ഗ്രേഡ് I (അക്കൗണ്ട്സ്/അഡ്മിൻ) യു.ഡി.സി, ലൈബ്രറി അസിസ്റ്റന്റ്: ബിരുദവും 5 വർഷത്തെ പ്രവൃത്തി പരിചയവും. ഒപ്പം ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ടൈപ്പിങ് അറിവ് (കംപ്യൂട്ടർ), എംഎസ് ഓഫിസ് പരിചയം. പ്രായപരിധി: 45 വയസ്സ്.

അസിസ്റ്റന്റ് ഗ്രേഡ് II (അക്കൗണ്ട്സ്/അഡ്മിൻ) എൽ.ഡി.സി.: ബിരുദവും 2 വർഷത്തെ പ്രവൃത്തി പരിചയവും. ഒപ്പം ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ടൈപ്പിങ് അറിവ് (കംപ്യൂട്ടർ), എംഎസ് ഓഫിസ് പരിചയം. പ്രായപരിധി: 40 വയസ്സ്.

ലൈബ്രറി അസിസ്റ്റന്റ്: ബിരുദവും ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ടൈപ്പിങ് അറിവ് (കംപ്യൂട്ടർ), എം.എസ് ഓഫിസ് പരിചയം എന്നിവ അഭികാമ്യം. പ്രായപരിധി: 45 വയസ്സ്.

എം.ടി.എസ്.: പി.യു.സി ജയവും കംപ്യൂട്ടർ പരിജ്ഞാനവും അഭികാമ്യം. പ്രായപരിധി: 40 വയസ്സ്.

കൂടുതൽ വിവരങ്ങൾക്ക്: https://mgu.ac.in

Follow us on

Related News