പ്രധാന വാർത്തകൾ
സ്കൂൾ കലോത്സവം കത്തിക്കയറുന്നു: 3ജില്ലകൾ തമ്മിൽ കടുത്തമത്സരംസംസ്ഥാന കലോത്സവം: സ്കൂളുകൾക്ക് അവധിദിവ്യയുടെ യാത്ര സഫലമായി: ദേവരാഗിന് ‘എ’ ഗ്രേഡ്മാര്‍ഗംകളിക്ക് മാര്‍ഗദീപമായി ജയിംസ്: 6 ടീമുകൾക്ക് ആശാൻസംസ്ഥാന സ്കൂൾ കലോത്സവം: കണ്ണൂർ മുന്നിൽനവാമുകുന്ദ സ്കൂളിന് മത്സര വിലക്ക്: തീരുമാനം പുനപരിശോധിക്കണമെന്ന് എഎച്ച്എസ്ടിഎഒന്നുമുതൽ 8വരെ ക്ലാസുകളിലെ ഒബിസി വിദ്യാർത്ഥികൾക്ക് ‘കെടാവിളക്ക്’ സ്കോളർഷിപ്പ്: അപേക്ഷ 20വരെപൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ കത്തിക്കുത്ത്: പ്ലസ്ടു വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്  മന്ത്രിയും സഹപാഠികളും പഴയ മത്സരാർഥികളായി പെരിയാറിനു മുന്നിൽ: കലോത്സവ വേദിയിൽ കൗതുകം മധ്യപ്രദേശ് മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ ഒഴിവുകൾ: അപേക്ഷ 17വരെ

റിസർച്ച് ഇൻക്യുബേഷൻ പ്രോഗ്രാമിലേക്ക് മാനേജർ, അസിസ്റ്റന്റ് മാനേജർ നിയമനം

Apr 6, 2022 at 4:44 pm

Follow us on


 
JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ ബിസിനസ് ഇന്നൊവേഷൻ ആന്റ് ഇൻക്യുബേഷൻ സെന്റർ, കേരള സ്റ്റാർട്ട് മിഷനുമായി ചേർന്ന് നടത്തുന്ന റിസർച്ച് ഇൻക്യുബേഷൻ പ്രോഗ്രാമിലേക്ക് ഇൻക്യുബേഷൻ മാനേജർ, അസിസ്റ്റന്റ് മാനേജർ (ബിസിനസ്), അസിസ്റ്റന്റ് മാനേജർ (ടെക്‌നോളജി) എന്നീ തസ്തികകളിൽ താത്കാലിക എ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
 
ലൈഫ് സയൻസ് വിഷയങ്ങളിലേതെങ്കിലും ഒന്നിലുള്ള പി.എച്ച്.ഡി യോഗ്യതയും മാനേജ്‌മെന്റ് വൈദഗ്ധ്യവും സ്റ്റാർട്ടപ് സംരംഭങ്ങൾ വികസിപ്പിച്ചെടുക്കുന്നതിലും വിജയകരമായി പ്രവർത്തിപ്പിക്കുന്നതിലുമുള്ള മുൻപരിചയവും ഉള്ളവരായിരിക്കണം ഇൻക്യുബേഷൻ മാനേജർ തസ്തികയിലേക്കുള്ള അപേക്ഷകർ.  കൂടാതെ കേന്ദ്ര-സംസ്ഥാന സർക്കാർ ഏജൻസികളുടെ സംരംഭകത്വ വികസനത്തിനും അനുബന്ധ പ്രവർത്തനങ്ങളുടെ പ്രചരണത്തിനുമായി പരിപാടികൾ ആവിഷ്‌കരിച്ച് നടത്തുന്നതിനുള്ള മികച്ച ആശയവിനിമയ ശേഷിയും ഉണ്ടായിരിക്കണം. 
അപേക്ഷകന്റെ പ്രായം 35 നും 42 നും ഇടയിലായിരിക്കണം.  നിയമിക്കപ്പെടുന്നയാൾക്ക് പ്രതിമാസം 50,000 രൂപ നിരക്കിൽ പ്രതിഫലം ലഭിക്കും.

\"\"


 
അസിസ്റ്റന്റ് മാനേജർ (ബിസിനസ്) തസ്തികയിലേക്കുള്ള അടിസ്ഥാന യോഗ്യത എം.ബി.എ. യാണ്. കൂടാതെ, മാനേജ്‌മെന്റ് വൈദഗ്ധ്യവും ബിസിനസ് ഡവലപ്‌മെന്റ്, പ്രോജക്ട് മാനേജ്‌മെന്റ് എന്നവയിലും ഡീറ്റെയ്ൽഡ് പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ.) എസ്റ്റിമേറ്റ് എന്നിവ തയ്യാറാക്കുന്നതിലും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയമെങ്കിലും ഉള്ളവരായിരിക്കണം അപേക്ഷകർ.  ഇൻകുബേഷൻ / ഇന്നൊവേഷൻ സംരംഭകത്വ വികസന മേഖലകളിലുള്ള പരിചയവും ഉണ്ടായിരിക്കണം.
 
അസിസ്റ്റന്റ് മാനേജർ (ടെക്‌നോളജി) തസ്തികയിലേക്ക് എഞ്ചിനീയറംഗിലുള്ള അംഗീകൃത ബിരുദമോ ബിരുദാനന്തര ബിരുദമോ ഉളളവരെയാണ് പരിഗണിക്കുക.  കൂടാതെ മാനേജ്‌മെന്റ് മേഖലയിലുള്ള മതിയായ വൈദഗ്ധ്യവും പ്രോജക്ട് മാനേജ്‌മെന്റ്, ടെക്‌നോളജി ഡെവലപ്‌മെന്റ്, ഇന്നൊവേഷൻ – സ്റ്റാർട്ടപ്പ് സംരംഭകത്വ വികസനം തുടങ്ങിയവയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.  അസിസ്റ്റന്റ് മാനേജർ തസ്തികകൾക്കുള്ള പ്രായ പരിധി 25-32 വയസും പ്രതിമാസ പ്രതിമാസം 30,000 രൂപയുമായിരിക്കും.താത്പര്യമുള്ളവർ 2622@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ ഏപ്രിൽ 15 നകം അപേക്ഷ അയക്കണം.  വിശദവിവരങ്ങൾ http://mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

Follow us on

Related News