പ്രധാന വാർത്തകൾ
എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം 

എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ മതം രേഖപ്പെടുത്തിയവര്‍ക്ക് ഇനിമുതൽ മെഡിക്കല്‍, എന്‍ജിനീയറിങ് അപേക്ഷക്കൊപ്പം ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റ് വേണ്ട

Apr 5, 2022 at 1:41 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: എന്‍ജിനീയറിങ്, മെഡിക്കല്‍ പ്രവേശനത്തിന് അപേക്ഷിക്കുമ്പോള്‍ ന്യൂനപക്ഷ വിഭാഗമാണെന്ന് തെളിയിക്കാന്‍ ഇനി എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റും ഉപയോഗിക്കാം. എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ മതം രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്കാണ് ഇത് ഗുണം ചെയ്യുക. ഇതുള്ളവര്‍ വില്ലേജ് ഓഫിസര്‍/തഹസില്‍ദാറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്ന നിര്‍ദേശം സര്‍ക്കാര്‍ പുറത്തിറക്കി. ഇതോടെ ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റിനായുള്ള അലച്ചില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒഴിവായിക്കിട്ടി.

\"\"

കേരളത്തില്‍ വലിയ വിഭാഗം എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ മതം രേഖപ്പെടുത്തിയിട്ടുള്ളവരാണ്. അതിനാല്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനം ആശ്വാസമാവുന്നത് വലിയൊരു വിഭാഗത്തിനാണ്. മതം രേഖപ്പെടുത്തിയിട്ടില്ലാത്തവര്‍, പ്രസ്തുത ആനുകൂല്യം ആവശ്യമെങ്കില്‍ വില്ലേജ് ഓഫിസര്‍ നല്‍കുന്ന കമ്യൂണിറ്റി/ നോണ്‍ക്രീമിലെയര്‍/മൈനോറിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കണം. സംവരണം ലഭിക്കാന്‍ വില്ലേജ് ഓഫിസറില്‍ നിന്ന് നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ മൈനോറിറ്റിയാണെന്ന് തെളിയിക്കാന്‍ പ്രത്യേകം കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ട.
ബന്ധുത്വം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കാര്യത്തിലും ഇളവ് വരുത്തിയിട്ടുണ്ട്. വില്ലേജ് ഓഫിസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് കൂടാതെ റേഷന്‍ കാര്‍ഡ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്, ആധാര്‍, ജനന സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകളില്‍ ഏതിലെങ്കിലും ബന്ധുത്വം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവ മതി.തഹസില്‍ദാര്‍/വില്ലേജ് ഓഫിസര്‍ നല്‍കുന്ന ജാതി/ സമുദായ സര്‍ട്ടിഫിക്കറ്റുകള്‍ കൂടാതെ, അപേക്ഷകന്റെ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ ജാതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് അടിസ്ഥാന രേഖയായി പരിഗണിക്കാമെന്നും പുതിയ നിര്‍ദേശമുണ്ട്. ഭാര്യയുടെയും ഭര്‍ത്താവിന്റെയും എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ വിദ്യാഭ്യാസ രേഖയില്‍ ജാതി രേഖപ്പെടുത്തിയിരിക്കുകയും സബ് രജിസ്ട്രാറോ തദ്ദേശ സ്ഥാപനമോ നല്‍കിയിട്ടുള്ള
വിവാഹ സര്‍ട്ടിഫിക്കറ്റുമുണ്ടെങ്കില്‍ അത് മിശ്രവിവാഹ സര്‍ട്ടിഫിക്കറ്റിന് പകരമുള്ള രേഖയായും ഈ രേഖ ഹാജരാക്കുന്നവര്‍ സത്യവാങ്മൂലം നല്‍കുകയും വേണം. എന്നാലും മറ്റൊരു സര്‍ട്ടിഫിക്കറ്റിനായുള്ള അലയല്‍ ഒഴിവായിക്കിട്ടും എന്നത് ആശ്വാസമാണ്.

Follow us on

Related News