പ്രധാന വാർത്തകൾ
മലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടിപ്ലസ് വൺ പ്രവേശനം: ഇനി വരാനുള്ള മുഴുവൻ അലോട്മെന്റ് വിവരങ്ങൾ ഇതാഡിഎൽഎഡ് പ്രവേശനം: ഭിന്നശേഷിക്കാർക്ക് വയസിൽ ഇളവ്വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെപിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെഎന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെഎസ്ആർടിസിയുടെ പുതിയ നമ്പറുകൾ ഇതാമമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരുംഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്

എം.ബി.ബി.എസ് പരീക്ഷ മാറ്റിവെക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ഹർജി: ഹൈക്കോടതി ഇടപെട്ടില്ല

Apr 5, 2022 at 10:59 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

കൊച്ചി: എം.ബി.ബി.എസ്. അവസാനവര്‍ഷ പരീക്ഷ മാറ്റിവയ്ക്കണമെന്ന ഒരുകൂട്ടം വിദ്യാർത്ഥികളുടെ ആവശ്യം ഹൈക്കോതി പരിഗണിച്ചില്ല. പരീക്ഷ മാറ്റണം എന്നാവശ്യപ്പെട്ട് അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടൽ നടത്താതിരുന്നത്. എന്നാൽ വിദ്യാര്‍ഥികള്‍ക്ക് പ്രായോഗിക
പരിശീലനം നല്‍കുന്നകാര്യത്തില്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനം
അറിയിക്കാന്‍ ആരോഗ്യ സര്‍വകലാശാലയോട് കോടതി നിർദേശിച്ചു. പരീക്ഷ മാറ്റിവയ്ക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെന്നായിരുന്നു കോടതിയിൽ യൂണിവേഴ്‌സിറ്റി നിലപാട്. പ്രായോഗിക പരിശീലനം നല്‍കുന്ന കാര്യത്തില്‍ ഒരു മാസത്തിനകം തീരുമാനം
അറിയിക്കാന്‍ കോടതി സർവകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച നടന്ന പരീക്ഷ വിദ്യാര്‍ഥികളില്‍ 74.04 ശതമാനവും എഴുതിയിട്ടില്ലെന്ന്
ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യത്തില്‍ സിംഗിള്‍ ബെഞ്ച് ഇടപെടാത്തതിനെതിരേ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ്
വിദ്യാര്‍ഥികള്‍.

Follow us on

Related News