JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: സ്‌കൂളില്‍ നിന്നുള്ള യാത്രക്കിടെ നഷ്ടമായ അദ്ധ്യാപികയുടെ ബാഗ്, അതേ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുടെ സത്യസന്ധതയില്‍ തിരിച്ചു കിട്ടി. കക്കട്ടില്‍ പാതിരിപ്പറ്റ യു.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി ലയനയുടെ സത്യസന്ധത ഇതേ സ്‌കൂളിലെ അദ്ധ്യാപിക ശ്രീജയ്ക്കാണ് തുണയായത്. റോഡരികില്‍ നിന്നാണ് ലയനക്ക് ബാഗ് ലഭിച്ചത്. പിന്നാലെ ബാഗ് ശ്രീജയുടേതാണെന്ന വിവരം ലഭിച്ചു. ബാഗ് നഷ്ടമായത് ശ്രീജ സാമൂഹി മാദ്ധ്യമങ്ങളിലൂടെ പങ്ക് വെച്ചിരുന്നു. ബാഗില്‍ നിന്നു ടീച്ചറുടെ നമ്പര്‍ ലഭിച്ചതോടെ ലയനക്ക് കാര്യങ്ങള്‍ എളുപ്പമായി. ടീച്ചര്‍ ലയനയുടെ അടുത്തെത്തി ബാഗ് കൈപ്പറ്റുകയായിരുന്നു. ഇടക്കാട്ട് ലതേഷിന്റെയും സന്ധ്യയുടേയും മകളാണ് ലയന.