പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സർവീസിൽ നിന്ന് വിരമിച്ച അധ്യാപകരെ വീണ്ടും വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമാക്കും: മന്ത്രി വി. ശിവൻകുട്ടി

Mar 26, 2022 at 1:33 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന് പെൻഷൻ പറ്റിയ അധ്യാപകരുടെ സേവനം വീണ്ടും ഉപയോഗപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കുന്നതായി മന്ത്രി വി. ശിവൻകുട്ടി. കഴിഞ്ഞ വർഷത്തെ സംസ്ഥാന അധ്യാപക പുരസ്‌ക്കാര വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പെൻഷൻ പറ്റിയാലും ഈ രംഗത്ത് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന അധ്യാപകർ ഏറെയുണ്ട്.


അടുത്ത അധ്യയന വർഷം മുതൽ ഇവരുടെ സൗജന്യ സേവനം ലഭ്യമാക്കാനാണ് സർക്കാർ ശ്രമം. ഇതിനായി വിരമിച്ച അധ്യാപകരുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കും. ആ അധ്യാപകരെ ജില്ലയും സബ്ജില്ലയും തിരിച്ച് അവരുടെ സൗജന്യ സേവനം ലഭ്യമാക്കാനാണ് ശ്രമം. ഈ വർഷം മുതൽ ഇതിനുള്ള നടപടികൾ ആരംഭിക്കും. പല അധ്യാപകരും വിദ്യാഭ്യാസ വകുപ്പിനെ സേവിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

\"\"

Follow us on

Related News