പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

പരീക്ഷാഭവനിലെ ഫയലുകൾ തീർപ്പാക്കാൻ മെയ് 5ന് അദാലത്ത്

Mar 24, 2022 at 3:14 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പിൽ നടപടി തുടരുന്നു. മന്ത്രി വി ശിവൻകുട്ടി നേരിട്ട് ഇടപെട്ടാണ് ഫയൽ തീർപ്പാക്കാൻ ഉള്ള നടപടികൾ എടുക്കുന്നത്. വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഏജൻസികളുടെയും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിന്റെയും സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരുടേയും യോഗത്തിന് പിന്നാലെ പരീക്ഷാഭവനിലെ ഉദ്യോഗസ്ഥരുടെ യോഗവും മന്ത്രി വി ശിവൻകുട്ടി വിളിച്ചു ചേർത്തു.
463 ഫയലുകളാണ് പരീക്ഷാഭവനിൽ ഇനിയും നടപടി സ്വീകരിക്കാൻ ഉള്ളത്. ഇതടക്കമുള്ള ഫയലുകൾ മെയ് 5 ന് അദാലത്ത് നടത്തി തീർപ്പാക്കാൻ മന്ത്രി നിർദ്ദേശം നൽകി.
പരീക്ഷാഭവനിലെ ഫ്രണ്ട് ഓഫീസ് നവീകരിക്കും. അന്വേഷണങ്ങൾക്ക് രണ്ടുപേരെ സ്ഥിരമായി ഇവിടെ ഇരുത്തും. പരീക്ഷാഭവനിലെ 18 സെക്ഷനുകളിലെയും നമ്പറുകൾ പ്രസിദ്ധപ്പെടുത്തും. ഡ്യൂട്ടിയിൽ ഇല്ലാത്തവർ ആരൊക്കെ എന്ന് ഓഫീസുകൾക്ക് മുന്നിൽ പ്രസിദ്ധീകരിക്കും.

\"\"

പരമാവധി ഒരു ദിവസത്തിനുള്ളിൽ പരീക്ഷാഭവനിൽ നേരിട്ടെത്തുന്ന ആളുകളുടെ പരാതികൾ പരിഹരിക്കാൻ ശ്രമം നടത്തണം. പരീക്ഷാഭവനിൽ എത്തുന്നവർക്ക് ഇരിപ്പിടം ഉറപ്പാക്കണം. കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ എല്ലാ ജില്ലകളിലും ഫയൽ അദാലത്തുകൾ നടത്താൻ തീരുമാനിച്ചതായും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ ഐ എ എസും പരീക്ഷാഭവനിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

\"\"

Follow us on

Related News