JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: സൗജന്യ സിവിൽ സർവീസ് ബ്രിഡ്ജ് കോഴ്‌സിന് അവസരമൊരുക്കി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന എൻ.എസ്.എസ് സെൽ. ഇതിനായി എൻ.എസ്.എസ് സെൽ. നടത്തുന്ന വൺ ക്യാമ്പസ് വൺ ഐ.എ.എസ് കരിയർ അഡ്വാൻസ്ഡ് പ്രോഗ്രാമിൽ 28നകം രജിസ്റ്റർ ചെയ്യണം.
https://civilservice.nsskerala.org വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. സ്‌ക്രീനിംഗ് ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്ന 1000 വിദ്യാർഥികൾക്ക് 40 മണിക്കൂർ നീളുന്ന സൗജന്യ സിവിൽ സർവീസ് ബ്രിഡ്ജ് കോഴ്‌സ് നൽകും. ബ്രിഡ്ജ് കോഴ്‌സിന് ശേഷം മെറിറ്റടിസ്ഥാനത്തിൽ പട്ടികജാതി, പട്ടികവർഗ്ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ, എൻ.എസ്.എസ് വോളന്റിയർമാർ ഉൾപ്പെടെ 12 വിദ്യാർഥികൾക്ക് അടുത്ത അക്കാദമിക് വർഷത്തിൽ ഒരു വർഷത്തെ സൗജന്യ സിവിൽ സർവീസ് പരിശീലനം നൽകുമെന്ന് സംസ്ഥാന എൻ.എസ്.എസ് ഓഫീസർ ഡോ. അൻസർ ആർ.എൻ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 9746940810, 9446176065, 9447304366