JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തെ വരവേൽക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ക്രമീകരണങ്ങൻ ആരംഭിച്ചതായി മന്ത്രി വി.ശിവൻകുട്ടി. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂൺ ഒന്നിന് തന്നെ സ്കൂളുകൾ തുറക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് വിദ്യാഭ്യാസ വകുപ്പ്. പുതിയ അധ്യയന വർഷം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി ഓരോ സ്കൂളുകൾ കേന്ദ്രീകരിച്ച് അക്കാദമിക് തല മാർഗരേഖ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. പിടിഎ തലത്തിലും പ്രവർത്തനങ്ങൾക്കായി പുതിയ മാർഗരേഖ തയ്യാറാക്കും. ഓരോ സ്കൂളുകളുടെയും സാഹചര്യത്തിന് അനുസരിച്ചുള്ള മാർഗരേഖയാണ് തയ്യാറാക്കുക. കോവിഡിന് മുൻപുള്ള സാഹചര്യത്തിന് അനുസൃതമായി സാധരണ സാഹചര്യത്തിൽ സ്കൂൾ തുറക്കുന്നതിനുള്ള നടപടി ക്രമങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്നത്.
JOIN PSC NOTE https://wa.me/message/GGQKPCHDPAO2A1