അസം: കായിക താരങ്ങൾക്ക് അവസരമൊരുക്കി അസം റൈഫിൾസ് നടത്തുന്ന റിക്രൂട്മെന്റ് റാലിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സ്പോർട്സ് ക്വോട്ട ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ്. റൈഫിൾമാൻ/റൈഫിൾവുമൻ (ജനറൽ ഡ്യൂട്ടി) തസ്തികയിലാണ് ഒഴിവ്. മാർച്ച് 26 മുതൽ ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി ഏപ്രിൽ 30. യോഗ്യത, പ്രായം തുടങ്ങിയ വിശദാംശങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
വിശദ വിവരങ്ങൾക്ക്: https://assamrifles.gov.in