പ്രധാന വാർത്തകൾ
കുട്ടികൾക്ക് കളിക്കാൻ സ്കൂളിൽ പ്രത്യേകം സ്‌പോർട്‌സ് പിരീയഡ്: ‘സ്നേഹം’ പദ്ധതി വരുന്നുക്രിസ്മസ് അവധിക്ക് ശേഷം ഇന്ന് സ്കൂളുകൾ തുറക്കും: ഇനി വാർഷിക പരീക്ഷകളുടെ കാലംകേരള മെഡിക്കൽ, എൻജിനീയറിങ്, ആർക്കിടെക്ചർ പ്രവേശനം: അപേക്ഷ ജനുവരി 5മുതൽകെ-ടെറ്റ് ഇല്ലാത്ത അധ്യാപകർ യോഗ്യരല്ല എന്ന വാദം നിലനിൽക്കില്ല: റിവ്യൂ ഹർജിയിൽ കാരണങ്ങൾ നിരത്തി സർക്കാർകെ-ടെറ്റ് വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകി: വിധി പുന:പരിശോധിക്കണംവിദ്യാർത്ഥികൾക്ക് മാ​സംതോറും  സാ​മ്പ​ത്തി​ക സ​ഹാ​യം: ‘ക​ണ​ക്ട് ടു ​വ​ര്‍ക്ക്’ പ​ദ്ധ​തിക്ക്‌ അപേക്ഷിക്കാംകെ-ടെറ്റ് യോഗ്യത ഉത്തരവ് മരവിപ്പിച്ചു: സർക്കാർ സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകുംകേരള പബ്ലിക് സർവിസ് കമീഷൻ നിയമനം: വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി ഒട്ടേറെ ഒഴിവുകൾഅധ്യാപകരുടെKTET യോഗ്യത സംബന്ധിച്ച പുതുക്കിയ മാർഗ നിർദ്ദേശങ്ങൾ: ഉത്തരവിറങ്ങികേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ

സ്വാമി ശ്രദ്ധാനന്ദ് കോളേജിൽ അനധ്യാപക ഒഴിവ്: അവസാന തീയതി മാർച്ച്‌ 19

Mar 14, 2022 at 6:57 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ന്യൂഡൽഹി: ഡൽഹി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള സ്വാമി ശ്രദ്ധാനന്ദ് കോളേജിൽ വിവിധ അനധ്യാപക തസ്തികകളിലെ 30 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ലബോറട്ടറി അറ്റൻഡന്റ്, ലാബ് അസിസ്റ്റന്റ്, ലൈബ്രറി അറ്റൻഡന്റ്, ജൂനിയർ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകലിലാണ് ഒഴിവ്. സ്ഥിര നിയമനമാണ് നടത്തുന്നത്. ഓൺലൈൻ ആയി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മാർച്ച്‌ 19.

\"\"

ലബോറട്ടറി അറ്റൻഡന്റ് (ബോട്ടണി, കെമിസ്ട്രി, ഫിസിക്സ്‌, സുവോളജി)- 14: സയൻസ് വിഷയം ഉൾപ്പെട്ട പത്താം ക്ലാസ്സ്‌ വിജയം അല്ലെങ്കിൽ താത്തുല്യം. പ്രായപരിധി- 30 വയസ്സ്.

ലാബ് അസിസ്റ്റന്റ്- 3: ഒരു ഒഴിവ് എച്ച്. ഐ വിഭാഗം ഭിന്നശേഷിക്ക്. പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം. പ്രായപരിധി- 30 വയസ്സ്.

ലൈബ്രറി അറ്റൻഡന്റ്- 3: പത്താം ക്ലാസ്സ്‌ വിജയം അല്ലെങ്കിൽ തത്തുല്യം.സെക്കൻഡറി ലെവലിൽ കംപ്യൂട്ടർ ഒരു വിഷയമായി പഠിച്ചിരിക്കണം. അല്ലെങ്കിൽ കംപ്യൂട്ടർ ബേസിക് കോഴ്സ് കഴിഞ്ഞിരിക്കണം. ഒപ്പം ലൈബ്രറി സയൻസിൽ/ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ സർട്ടിഫിക്കറ്റ്. പ്രായപരിധി- 30 വയസ്സ്.

ജൂനിയർ അസിസ്റ്റന്റ്: പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം. ഇംഗ്ലീഷിൽ മിനിറ്റിൽ 30 ഹിന്ദി വാക്ക്/ 35 ഇംഗ്ലീഷ് വാക്ക് ടൈപ്പിങ് സ്പീഡ് ഉണ്ടായിരിക്കണം. പ്രായപരിധി- 27 വയസ്സ്. ഉയർന്ന പ്രായ പരിധിയിൽ സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

മറ്റ് ഒഴിവുകൾ: അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ- 1, സീനിയർ പി.എ.ടു. പ്രിൻസിപ്പൽ- 1, സീനിയർ അസിസ്റ്റന്റ്- 1 (ഭിന്നശേഷി വി. ഐ വിഭാഗം), പ്രൊഫഷണൽ അസിസ്റ്റന്റ്- 1, സെമി പ്രൊഫഷണൽ അസിസ്റ്റന്റ്- 2, സീനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ് (കംപ്യൂട്ടർ)- 1.

അപേക്ഷാ ഫീസ്: ജനറൽ, ഒ.ബി.സി., ഇ.ഡബ്ല്യൂ.എസ്. വിഭാഗങ്ങൾക്ക് 500 രൂപയും എസ്. സി/എസ്. ടി. വിഭാഗക്കാർക്ക് 250 രൂപയും. (വനിതകൾക്കും ഭിന്നശേഷിക്കാർക്കും ഫീസ് ഇല്ല).

കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും: https://ss.du.ac.in

Follow us on

Related News