JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
വിശാഖപട്ടണം: രാഷ്ട്രീയ ഇസ്പത് ലിമിറ്റഡ്- വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ 206 അപ്രന്റിസ് ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒരു വർഷത്തെ പരിശീലനത്തിലേക്കാണ് നിയമനം. ഓൺലൈൻ ആയി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 10. tattoo
ഒഴിവുകൾ:
ഗ്രാജുവേറ്റ് അപ്രന്റിസ്- 173: മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ്/ഐ. ടി, മെറ്റലർജി, ഇൻസ്‌ട്രുമേന്റേഷൻ, സിവിൽ, കെമിക്കൽ എന്നീ വിഷയങ്ങളിലാണ് ഒഴിവുകൾ.
ഡിപ്ലോമ അപ്രന്റിസ്- 33: മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ്, സിവിൽ എന്നീ വിഷയങ്ങളിലാണ് ഒഴിവുകൾ.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിംഗ് ബിരുദം അല്ലെങ്കിൽ ഡിപ്ലോമ. 2019-21 വർഷങ്ങളിൽ പാസ്സായവർക്കാണ് അവസരം.
സ്റ്റൈപെൻഡ്: ബിരുദക്കാർക്ക് 9000 രൂപയും ഡിപ്ലോമക്കാർക്ക് 8000 രൂപയും.
വിശദവിവരങ്ങൾക്ക്: https://vizagsteel.com