പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

അടുത്ത അധ്യയന വർഷത്തെ അവധിക്കാല പരിശീലനത്തിനുള്ള പ്രാരംഭ നിർദ്ദേശങ്ങൾ പുറത്തിറങ്ങി

Mar 16, 2020 at 5:22 pm

Follow us on

തിരുവനന്തപുരം : 2020-21അധ്യയന വർഷത്തെ അവധിക്കാല അധ്യാപക പരിശീലനത്തിന് മുന്നോടിയായുള്ള അടിസ്ഥാന ഐ.സി.ടി പരിശീലനം സംബന്ധിച്ച നിർദേശങ്ങൾ കൈറ്റ് പുറത്തിറക്കി. മാർച്ച്‌ 11 മുതൽ വിദ്യാലയങ്ങളിൽ ക്ലാസുകൾ ഒഴിവാക്കുകയും ഒന്ന് മുതൽ ഏഴ് വരെയുള്ള പരീക്ഷകൾ റദ്ദാക്കുകയും ചെയ്ത സാഹചര്യത്തിൽ മാർച്ച്‌ 31വരെ അധ്യാപകർ കൈക്കൊള്ളേണ്ട നടപടികൾ പൊതു വിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയിട്ടുണ്ട് .സർക്കാർ ഉത്തരവ് പ്രകാരം കൈറ്റിന്റെ നേതൃത്വത്തിൽ അവധിക്കാല \’ഇ-ക്യുബ്ബ്‌ ഇംഗ്ലീഷ് പരിശീലനം നടത്തുവാനും നിർദേശമുണ്ട്. ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസ്സുകളിലെ അധ്യാപകർക്ക് നൽകുന്ന \’ഇ-ക്യൂബ് പരിശീലനത്തിന്റെ തുടർച്ചയായി
ഐ.ടി യിൽ പൊതുവായും സമഗ്രപോർട്ടൽ, ഇ-ക്
ക്യൂബ് ഇംഗ്ലീഷ് എന്നിവയിൽ പ്രത്യേകമായും
അഞ്ചു ദിവസത്തെ പരിശീലനമാണ് നൽകുക. ഇതിൽ ആദ്യത്തെ ഭാഗം 30 മണിക്കൂർ ദൈഘ്യമുള്ള ഓൺലൈൻ മൊഡ്യൂളായി അതത് സ്കൂളിൽ നിന്നുതന്നെ പരിശീലിക്കണം. മാർച്ച്‌ 18 മുതൽ 31 വരെയുള്ള കാലയളവിലുള്ള ഈ 30 മണിക്കൂർ ഐ.ടി പരിശീലത്തിന്റെ തുടർച്ചയായാണ് അവധിക്കാല പരിശീലനം. അധ്യാപകർക്കുള്ള പ്രധാന നിർദേശം ഇവയാണ്
അധ്യാപക പരിശീലനം കഴിവതും അതത് സ്കൂളിൽ തന്നെ നടത്തണം

\"\"

പരിശീലത്തിനാവശ്യമായ ഫയലുകൾ,വീഡിയോ,ട്യൂട്ടോറിയലുകൾ,റിസോർസുകൾ എന്നിവ അധ്യാപകരുടെ സമഗ്രപോർട്ടലിൽ ലോഗിൻ ചെയ്താൽ ലഭിക്കുന്നതാണ്.

പരിശീലത്തിനാവശ്യമായ ലാപ്‌ടോപ്പുകൾ സ്കൂളിൽ (ഒരു അധ്യാപകൻ ഒന്ന് എന്ന നിലയിൽ )ലഭ്യമല്ലെങ്കിൽ തൊട്ടടുത്ത ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വോക്കഷണൽ ഹയർ സെക്കണ്ടറി എന്നിവിടങ്ങളിൽ നിന്ന് രസീത് നൽകി വാങ്ങണം. പരിശീലനം കഴിഞ്ഞാൽ തിരികെ എത്തിക്കണം
ഓരോ ദിവസവും പരിശീലനം പൂർത്തിയാകുമ്പോൾ മൊഡ്യൂളിൽ നിർദേശിച്ച ഉത്പന്നം തയ്യാറാക്കി ഡിജിറ്റൽ രൂപത്തിൽ പ്രധാനാധ്യാപകന് നൽകുകയും പരിശോധനയ്ക്ക് ശേഷം അവ പ്രധാനാധ്യാപക സൂക്ഷിച്ചു വയ്ക്കുകയും വേണം.
പരിശീലനരീതി, റജിസ്ട്രേഷൻ എന്നിവയെ കുറിച്ചുള്ള സംശയങ്ങൾ സമഗ്രയിലെ പ്രധാനാധ്യാപരുടെ ലോഗിനിൽ ലഭ്യമാക്കിയിട്ടുള്ള വീഡിയോവഴി തീർക്കേണ്ടതാണ്.

30 മണിക്കൂർ പരിശീലത്തിന്റെ തുടർച്ചയായാണ് അവധിക്കാല പരിശീലനം ക്രമീകരിക്കുന്നത്. അവധിക്കാല പരിശീലനത്തിന്റെ ആദ്യ ദിനത്തിൽ ഓൺലൈൻ പരിശീലത്തിന്റെ വിലയിരുത്തൽ പ്രീ-ടെസ്റ്റ്‌ ആയി നടത്തുന്നതിനാൽ അവധിക്കാല പരിശീലനത്തിൽ പങ്കെടുക്കുന്നവർ ഈ ഓൺലൈൻ പരിശീലനം പൂർത്തിയാകേണ്ടതാണെന്നും നിർദേശമുണ്ട്.

പൊതുപരീക്ഷാ ചുമതലയുള്ള പ്രൈമറി, അപ്പർപ്രൈമറി അധ്യാപകർക്ക് പിന്നീട് പരിശീലത്തിനുള്ള സൗകര്യമൊരുക്കും. പരിശീലത്തിനാവശ്യമായ പരിപാടികൾ വിക്ടേഴ്‌സ് ചാനലിലും www.victers.kite.kerala.gov.in ലും ലഭ്യമാണ്.

\"\"

Follow us on

Related News