JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് ഈ വർഷം വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള ക്ലാസ്സുകൾ പൂർണ്ണമായും ലഭ്യമായിട്ടില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് വാർഷിക പരീക്ഷയ്ക്കുള്ള ചോദ്യപേപ്പറുകൾ തയ്യാറാക്കിയിട്ടുള്ളത്. ചോദ്യകടലാസ്സിൽ അധിക ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
എല്ലാ പാഠഭാഗങ്ങളിലെയും ചോദ്യങ്ങൾ ഉണ്ടാകുമെങ്കിലും ആദ്യഭാഗങ്ങളിൽ നിന്നും കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
8, 9 ക്ലാസ്സുകളിലെ ചോദ്യപേപ്പറുകളുടെ ഘടന മുൻവർഷങ്ങളിലേത് പോലെ ആയിരിക്കും. 8, 9 ക്ലാസ്സുകളുടെ വാർഷിക മൂല്യനിർണ്ണയയും ലളിതമായിരിക്കും. കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ പരീക്ഷയെ അഭിമുഖീകരിക്കാൻ കഴിയുന്ന വിധമാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. 5 മുതൽ 7വരെ ക്ലാസ്സുകളിൽ എല്ലാ ചോദ്യപേപ്പറുകളിലും ചോയ്സ്ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 5 മുതൽ 7വരെ ക്ലാസ്സുകളിലെ കലാ-കായിക പ്രവൃത്തി പരിചയ വിഷയത്തിന്റെ പരീക്ഷ ചോദ്യപേപ്പറുകൾ സ്ക്കൂൾ തലത്തിൽ തയ്യാറാക്കി ഉചിതമായ സമയം കണ്ടെത്തി പരീക്ഷ നടത്തണം.