പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് വിക്റ്റേഴ്സിൽ ഫോൺ ഇൻ പരിപാടി: മാർച്ച്‌ 3മുതൽ വൈകിട്ട് ഒന്നരമണിക്കൂർ

Mar 2, 2022 at 11:03 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു വിദ്യാർത്ഥികൾക്ക് പഠന സംബന്ധമായ സംശയ നിവാരണത്തിന് കൈറ്റ് വിക്റ്റേഴ്സ് ചാനലിൽ live ഫോൺ ഇൻ പരിപാടി. നാളെമുതൽ (മാർച്ച്‌ 3) ആണ് പരിപാടി ആരംഭിക്കുക. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഫോൺ വഴി സംശയങ്ങൾ ചോദിച്ചറിയാം. എസ്എസ് എൽസി വിദ്യാർത്ഥികൾക്ക് വൈകിട്ട് 5.30മുതൽ 7വരെയും പ്ലസ് ടു വിദ്യാർത്ഥിക്കക്ക് രാത്രി 7.30മുതൽ 9വരെയും (ഒന്നര മണിക്കൂർ) ഫോൺ വഴി സംസാരിക്കാം. 1800 425 9877 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാം. ഓരോ ദിവസത്തെയും ലൈവ് ഫോൺ ഇൻ പരിപാടിയുടെ പുന: സംപ്രേഷണം അടുത്ത ദിവസം രാവിലെ 6മുതൽ 7.30 (എസ്എസ്എൽസി) വരെ കൈറ്റ് വിക്റ്റേഴ്സ് ചാനലിലും പ്ലസ് ടു ഫോൺ ഇൻ പരിപാടി വൈകിട്ട് 5.30 മുതൽ 7വരെ കൈറ്റ് വിക്റ്റേഴ്സ് പ്ലസ് ചാനലിലും കാണാം.

പത്താംക്ലാസില്‍ മാര്‍ച്ച് 3 മുതല്‍ 5 വരെ തുടര്‍ച്ചയായി രസതന്ത്രം, ജീവശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളും 7 മുതല്‍ 11 വരെ ഭൗതികശാസ്ത്രം, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഗണിതം എന്നിങ്ങനെയാണ് ലൈവ് ഫോണ്‍-ഇന്‍. മാര്‍ച്ച് 12 ന് ഭാഷാവിഷയങ്ങളും ലൈവ് നല്‍കും. പ്ലസ് ടു വിഭാഗത്തിന് മാര്‍ച്ച് 3 മുതല്‍ 12 വരെ തുടര്‍ച്ചയായി കെമിസ്ട്രി, ഫിസിക്സ്, ഹിസ്റ്ററി, മാത്‍സ്, ഇക്കണോമിക്സ്, കമ്പ്യൂട്ടര്‍സയന്‍സ്/ആപ്ലിക്കേഷന്‍, ഇംഗ്ലീഷ്, ബയോളജി, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടന്‍സി എന്നീ വിഷയങ്ങളും മാര്‍ച്ച് 13 ന് ഭാഷാവിഷയങ്ങളും മാര്‍ച്ച് 14 ന് പൊളിറ്റിക്കല്‍ സയന്‍സും ലൈവ് ഫോണ്‍-ഇന്‍ പരിപാടിയില്‍ ലഭ്യമാക്കും. കൈറ്റ്-വിക്ടേഴ്സ് പ്ലസില്‍ അടുത്തദിവസം പത്താംക്ലാസ് രാത്രി 7.30 നും പ്ലസ് ടു വൈകുന്നേരം 5.30 നും പുനഃസംപ്രേഷണം ചെയ്യും.

\"\"

Follow us on

Related News