പ്രധാന വാർത്തകൾ
KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം

ബാങ്ക് ഓഫ് ബറോഡയിൽ അവസരം: മികച്ച ശമ്പളത്തിൽ നിരവധി ഒഴിവുകൾ

Feb 26, 2022 at 9:09 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ വിവിധ വിഭാഗങ്ങളിലായുള്ള 42 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. റെഗുലർ, കരാർ വ്യവസ്ഥകളിലാണ് നിയമനം. ഹെഡ്, ഡപ്യൂട്ടി ഹെഡ്, സീനിയർ മാനേജർ, മാനേജർ- റിസ്ക് അനലിസ്റ്റ് (ഫ്രോഡ് റിസ്ക് മാനേജ്മെന്റ് ഡിപ്പാർട്മെന്റ് ), മാനേജർ – ഫ്രോഡ് റിസ്ക് അനലിസ്റ്റ് ( ഫ്രോഡ് റിസ്ക് മാനേജ്മെന്റ് ഡിപ്പാർട്മെന്റ് ) എന്നീ പോസ്റ്റുകളിലായാണ് ഒഴിവുകൾ. ഫെബ്രുവരി 23 മുതൽ മാർച്ച്‌ 15 വരെ ഓൺലൈൻ ആയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.

ജനറൽ, ഇ ഡബ്ലിയു എസ്, ഒബിസി വിഭാഗങ്ങൾക്ക് 600 രൂപയും എസ് സി, എസ് ടി, പി ഡബ്ലിയു ഡി, വനിതകൾ എന്നിവർക്ക് 100 രൂപയുമാണ് അപേക്ഷ ഫീസ്.
അപേക്ഷിക്കാനുള്ള യോഗ്യത

ഹെഡ്, ഡപ്യൂട്ടി ഹെഡ് : ചാർട്ടേർഡ് അക്കൗണ്ടന്റ്, ഫുൾ ടൈം എം.ബി.എ, പി.ജി.ഡി.എം അല്ലെങ്കിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്ന് തത്തുല്യ യോഗ്യത.

സീനിയര്‍ മാനേജര്‍: ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്, ഫുള്‍ ടൈം എം.ബി.എ, പിജിഡിഎം അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് തത്തുല്യ യോഗ്യത. ഒപ്പം അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം.

മാനേജര്‍– റിസ്‌ക്ക് അനലിസ്റ്റ് ( ഫ്രോഡ് റിസ്‌ക്ക് മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ്) കംപ്യൂട്ടര്‍ സയന്‍സ്, ഡാറ്റ സയന്‍സ് വിഭാഗങ്ങളിലേതിലെങ്കിലും ബിഇ,ബിടെക് അല്ലെങ്കിൽ മാത്‍സ്, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിൽ ബിരുദവും 3 വർഷത്തെ പ്രവൃത്തി പരിചയവും.

\"\"

മാനേജര്‍: ഫ്രോഡ് റിസ്‌ക് അനലിസ്റ്റ് ( ഫ്രോഡ് റിസ്‌ക് മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ്) കംപ്യൂട്ടര്‍ സയന്‍സ്, ഐടി, ഡാറ്റ സയന്‍സ്, മെഷീന്‍ ലേർണിംഗ് ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് മേഖലയിൽ ബിഇ, ബിടെക് അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്, ഐ ടി വിഭാഗത്തിൽ ബിരുദവും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും.ഒപ്പം എസ്.എസ്.എൽ.സി സർട്ടിഫിക്കേറ്റും കൊണ്ട് വരേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് https://www.bankofbaroda.in/career/current-opportunities സന്ദർശിക്കുക. https://www.bankofbaroda.in/-/media/Project/BOB/CountryWebsites/India/Career/detailed-advertisement-frm-rmd-23-03.pdf

Follow us on

Related News