പ്രധാന വാർത്തകൾ
പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടിബിരുദ വിദ്യാർത്ഥികൾക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 31വരെസ്കൂൾ അധ്യാപകര്‍ക്ക് കൈറ്റിൽ മാസ്റ്റര്‍ ട്രെയിനര്‍മാരാവാൻ അവസരം: അപേക്ഷ 8വരെപ്ലസ് വൺ പ്രവേശനം: ഇനി വരാനുള്ള മുഴുവൻ അലോട്മെന്റ് വിവരങ്ങൾ ഇതാ

അധ്യാപകർ വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കരുത്

Feb 9, 2022 at 8:32 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU

തിരുവനന്തപുരം: ഒന്നരലക്ഷത്തിൽ അധികം വരുന്ന അധ്യാപകരല്ല കേരളത്തിൽ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി. വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ പോരാട്ടം നടത്തുന്നവരോട് പറയാനുള്ളത് ഇതാണ്..ഓരോന്ന് പറഞ്ഞ് കുട്ടികളുടെ
മനോവീര്യം തകർക്കരുത്, അവരെ ബുദ്ധിമുട്ടിക്കരുത്. അക്കാദമിക് കാര്യങ്ങൾ തീരുമാനിക്കാനും നടപ്പാക്കാനും
ഇവിടെ അക്കാദമിക് വിദഗ്ധരുണ്ട്.

അതിനായി സർക്കാർ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരുലക്ഷത്തി എൺപതിനായിരത്തോളം അധ്യാപകരുണ്ട്
കേരളത്തിൽ. ഏറ്റവും കൂടുതൽ സംഘടനകളുള്ളത് വകുപ്പ് വിദ്യാഭ്യാസ വകുപ്പിലാണ്. 46സംഘടനകളുണ്ട് ഈ വകുപ്പിലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഈ അധ്യാപകരെല്ലാം അക്കാദമിക് കാര്യങ്ങൾ
തിരുമാനിച്ചാൽ അത് അംഗീകരിക്കാനാകില്ല. വിദ്യാഭ്യാസ മന്ത്രിക്കും ഡയറക്ടർക്കും അതുപോലെ അധ്യാപകർക്കും ഓരോ ജോലിയുണ്ട്. അത് അവരവർ ചെയ്യുക, ഈ
ഒരുലക്ഷത്തി എൺപതിനായിരത്തോളം അധ്യാപകർ ഓരോരുത്തരായി വിദ്യാഭ്യാസ വകുപ്പിന്റെ നയ തിരുമാനിച്ചാൽ ശരിയാകുമോ എന്നും മന്തി ചോദിച്ചു . ഏതെല്ലാം പാഠത്തിൽ നിന്ന്
ചോദ്യം ചോദിക്കണം. എപ്പോൾ സ്കൂൾ അടയ്ക്കണം എന്നിങ്ങനെ ഓരോരുത്തർ തിരുമാനിച്ചാൽ നടക്കില്ലെന്നും മന്ത്രി പറഞ്ഞു. സ്കൂൾ തുറക്കുന്നതിനെ കുറിച്ചും പരീക്ഷകൾ നടത്തുന്നതിനെക്കുറിച്ചും ഒട്ടേറെ വാദപ്രതിവാദങ്ങൾ നടക്കുന്നതിനിടെയാണ് മന്ത്രിയുടെ രൂക്ഷ വിമർശനം.

\"\"

Follow us on

Related News