പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

തണ്ണീർത്തടങ്ങൾ പലതും മാലിന്യങ്ങൾ നിറഞ്ഞു നാശത്തിന്റെ വക്കിൽ: വിദ്യാർത്ഥിസംഘത്തിന്റെ റിപ്പോർട്ട്‌

Feb 2, 2022 at 10:34 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX

തിരുവനന്തപുരം: ലോക തണ്ണീർത്തട ദിനത്തിൽ നീർത്തടങ്ങളുടെ പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിച്ച് മടവൂർ ഗവ.എൽപി സ്കൂൾ. അന്വേഷണാത്മക പഠനത്തിന്റെ ഭാഗമായി മടവൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ തണ്ണീർത്തടങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ സന്ദർശിക്കുകയും വിവരശേഖരണം നടത്തുകയും ചെയ്തു. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾ വിശദമായ റിപ്പോർട്ടും തയ്യാറാക്കി. ജൈവ വൈവിധ്യങ്ങളാൽ സമ്പന്നമായ തണ്ണീർത്തടങ്ങൾ പലതും മാലിന്യങ്ങൾ നിറഞ്ഞു നാശത്തിന്റെ വക്കിലാണെന്ന് കുട്ടികൾ തയ്യാറാക്കിയ പഠനറിപ്പോർട്ടിൽ പറയുന്നു.

ജൈവ വൈവിധ്യ സംരക്ഷണത്തിൽ തണ്ണീർത്തടങ്ങൾ വഹിക്കുന്ന പങ്ക് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മടവൂർ ചാലാംകോണം ചിറക്ക് സമീപം സംരക്ഷണ ബോർഡുകൾ സ്ഥാപിച്ചും പ്രതിജ്ഞ ചൊല്ലിയും കളിവള്ളമുണ്ടാക്കിയൊഴുക്കിയുമാണ് കുട്ടികൾ ഈ ദിവസത്തിന്റെ പ്രാധന്യം പൊതുസമൂഹത്തിൽ എത്തിച്ചത്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ചിറക്കരയിൽ നടന്ന സംഗമം മടവൂർ ഗ്രമപഞ്ചായത്ത് പ്രസിഡന്റ് എം.ബിജുകുമാർ ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബി.ബിനുകുമാർ അധ്യക്ഷനായ ചടങ്ങിൽ എ.ഇക്ബാൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ.എം റാഫി നന്ദിയും പറഞ്ഞു

Follow us on

Related News