JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX
തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള പത്താം തരം ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകൾ പൂർത്തിയായി. ഇന്ന് 3.30 വരെനടന്ന ഊർജ്ജതന്ത്രം ക്ലാസോടെ ഈ വർഷത്തെ എസ്എസ്എൽസി ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസുകൾ പൂർത്തിയായി. നാളെ മുതൽ പൊതുവിഭാഗത്തിന് പുറമേ പത്താം ക്ലാസുകാർക്കുള്ള ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ അടുത്ത ഒരാഴ്ച കൂടി തുടരും. പ്രത്യേക റിവിഷൻ ക്ലാസുകൾ ഫെബ്രുവരി 14 മുതൽ സംപ്രേഷണം ആരംഭിക്കുമെന്ന് കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് അറിയിച്ചു. മാർച്ച് ആദ്യവാരം തത്സമയ സംശയ നിവാരണത്തിനായി ലൈവ് ഫോൺ-ഇൻ പരിപാടികളും സംപ്രേഷണം ചെയ്യും. എസ്എസ്എൽസി മുഴുവൻ ക്ലാസുകളും എന്ന http://firstbell.kite.kerala.gov.inഎന്ന പോർട്ടലിൽ ലഭ്യമാണ്.