JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck
കണ്ണൂർ: ഫെബ്രുവരി 2,4 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും അഞ്ചാം സെമസ്റ്റർ എം. സി. എ./ എം. സി. എ. (ലാറ്ററൽ എൻട്രി) റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, നവംബർ 2021 പരീക്ഷകൾ യഥാക്രമം 14.02.2022, 16.02.2022 തീയതികളിൽ നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പരീക്ഷാസമയം ഉച്ചക്ക് 01:30 മുതൽ 04:30 വരെയാണ്.
02.02.2022, 04.02.2022 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ ബിരുദ മേഴ്സി ചാൻസ് 3B04CHE : Inorganic Chemistry I, 3B04COM Corporate Accounting (2009, 2012 സിലബസുകൾ) പരീക്ഷകൾ യഥാക്രമം 08.02.2022, 09.02.2022 തീയതികളിൽ നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പരീക്ഷാസമയത്തിൽ മാറ്റമില്ല.
ടൈംടേബിൾ
24.02.2022 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബിരുദ (2019 അഡ്മിഷൻ) റെഗുലർ (നവംബർ 2021) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പഠന സഹായി വിതരണം മാറ്റിവെച്ചു
കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിൻ കീഴിൽ , എം ജി കോളേജ് ഇരിട്ടി ,പി ആർ .എൻ എസ് എസ് കോളേജ് മട്ടന്നൂർ, നിർമലഗിരി കോളേജ് കൂത്തുപ്പറമ്പ ,എസ് ഇ എസ് കോളേജ് ശ്രീകണ്ഠപുരം എന്നീ കോളേജുകൾ പരീക്ഷ കേന്ദ്രങ്ങളായി തെരഞ്ഞെടുത്തിട്ടുള്ള മൂന്നാം വർഷ ബിരുദ (B.Com/BA/BBA) വിദ്യാർത്ഥികൾക്ക് വേണ്ടി ഇരിട്ടി, എം ജി കോളേജിൽ 31.01.2022 (തിങ്കൾ), 01.02.2022 (ചൊവ്വ) ദിവസങ്ങളിൽ നടത്താനിരുന്ന സ്വയം പഠന സഹായി വിതരണം മറ്റൊരു ദിവസത്തേക്ക് മാറ്റിയിരിക്കുന്നു.
പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.