പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ: ഇന്റേണൽ മാർക്കുകൾ ചേർത്ത് ഇത്തവണ ഗ്രേഡ് നിർണ്ണയിക്കും

Jan 27, 2022 at 4:52 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck

തിരുവനന്തപുരം: ഈ വർഷം എസ്എസ്എൽസി, പ്ലസ് ടു പൊതുപരീക്ഷകൾക്ക് വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്ന നടപടികൾ താഴെ പറയുന്നു. ഫോക്കസ് ഏരിയയിൽ നിന്ന് 70% ചോദ്യങ്ങൾക്കാണ് ഉത്തരമെഴുതേണ്ടത്. ആകെ 105% ചോദ്യങ്ങൾ നൽകും. നോൺ ഫോക്കസ് ഏരിയയിൽ നിന്ന് 30%
ചോദ്യങ്ങൾക്കാണ് ഉത്തരമെഴുതേണ്ടത്.
ആകെ 45% ചോദ്യങ്ങൾ നൽകും. വിദ്യാർത്ഥികളുടെ മികവിനനുസരിച്ച് മുല്യ
നിർണ്ണയം നടത്തുന്നതിനാണ് മാറ്റങ്ങൾ.
എൻട്രൻസ് ഉൾപ്പടെയുള്ള പരീക്ഷകളിൽ എല്ലാ പാഠഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ വരുമ്പോൾ നമ്മുടെ കുട്ടികൾ  പിന്നോക്കം പോകാൻ പാടില്ല.

\"\"

ഇന്റേണൽ/പ്രാക്ടിക്കൽ മാർക്കുകൾ കൂടി
വിദ്യാർത്ഥികളുടെ ഗ്രേഡ് നിശ്ചയിക്കുന്നതിന് കൂട്ടിച്ചേർക്കുന്നുണ്ട്. എ+ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ ശിശു കേന്ദ്രീകൃത സമഗ്രവികാസമെന്ന കാഴ്ചപ്പാടിനെ ദുർബലപ്പെടുത്തും. കോവിഡ് മഹാമാരിക്കാലത്ത് ഏത്
സംവിധാനത്തിലുമെന്നപോലെ വിദ്യാഭ്യാസ
രംഗത്തും മാറ്റങ്ങൾ അനിവാര്യമാണ്.
കുട്ടികളെ പൊതുപരീക്ഷയ്ക്ക് സജ്ജമാക്കുന്നതിന് രക്ഷകർത്താക്കൾക്ക് കൂടി മാർഗ്ഗനിർദ്ദേശം എസ്.എസ്.കെ.യുടെ നേതൃത്വത്തിൽ നൽകുന്നതാണ്.
കുട്ടികളുടെ പരീക്ഷാപേടിയെ കുറച്ചു
കൊണ്ടു വരാനുതകും വിധമാണ്
ക്രമീകരണങ്ങൾ.
ഈ സാഹചര്യത്തിൽ അനാവശ്യഭീതി
സൃഷ്ടിക്കരുത് എന്നാണ് അഭ്യർത്ഥിക്കാനുള്ളതെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. വേണ്ട സമയത്ത് യുക്തമായ തീരുമാനങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

Follow us on

Related News