JOIN OUR WHATSAPP GROUP https://chat.whatsapp.com/E27jqPNtnlLKZTb5f0kP2c
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്, ഒമിക്രോൺ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോളേജുകളുടെ പ്രവർത്തനത്തിലും നിയന്ത്രണത്തിന് ആലോചന. നിലവിലെ സാഹചര്യത്തിൽ കോളേജുകൾ അടച്ചിടുന്ന കാര്യം പരിഗണിക്കുമെന്ന് ഇന്നലെ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്.ബിന്ദു വ്യക്തമാക്കിയിരുന്നു. കോവിഡ്, ഒമിക്രോൺ കേസുകൾ കൂടുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം നാളെ നടക്കുന്ന കോവിഡ് അവലോകന യോഗത്തിൽ കൈക്കൊല്ലുമെന്നാണ് സൂചന. കോളേജുകളിൽ പഠനം ഓണ്‍ലൈൻ വഴിയാക്കാനാണ് ആലോചന. ക്ലസ്റ്ററുകള്‍ രൂപപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരത്ത് വിവിധ കോളേജുകൾ അടച്ചിട്ടിരിക്കുകയാണ്. 6 കോളേജ് വിദ്യാർത്ഥികൾക്ക് ഒമിക്രോൺ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കൂടുതൽ പോസിറ്റീവ് കേസുകൾ കണ്ടെത്തിയാൽ കോളേജുകൾ അടച്ചിടാന്‍ പ്രിന്‍സിപ്പാല്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാളെ നടക്കുന്ന അവലോകന യോഗത്തിൽ കോളേജുകൾ അടയ്ക്കുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനം ഉണ്ടാകും.