JOIN OUR WHATSAPP GROUP https://chat.whatsapp.com/E27jqPNtnlLKZTb5f0kP2c
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ വാക്‌സിനേഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്നും നാളെ സ്കൂളുകളിൽ അടിയന്തര പിടിഎ യോഗം ചേരുമെന്നും മന്ത്രി വി. ശിവൻകുട്ടി. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല അവലോകന യോഗത്തിനു ശേഷമാണ് ഇക്കാര്യം അറിയിച്ചത്. സ്കൂളുകൾ വഴി 8.14 ലക്ഷം വിദ്യാർത്ഥികൾക്ക് കോവിഡ് വാക്‌സിൻ നൽകും. രക്ഷിതാക്കളുടെ സമ്മതത്തോടെയാണ് വാക്‌സിനേഷൻ നടത്തുക. 500ൽ അധികം കുട്ടികൾ ഉള്ള 967 സ്കൂളുകൾ വാക്‌സിനേഷൻ കേന്ദ്രങ്ങളാക്കും. ഒമിക്രോൺ, കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തനം കർശന സുരക്ഷാ ക്രമീകരണങ്ങളോടെയാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എല്ലാ സ്കൂളുകളും ശുചീകരിക്കും. നേരത്തെ ഇറക്കിയ മാർഗ്ഗരേഖയിൽ പറഞ്ഞ കാര്യങ്ങൾ 10,11,12 ക്ലാസുകളുടെ കുട്ടികളുടെ സുരക്ഷയ്ക്കായി പാലിക്കണം.