JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT
കണ്ണൂർ: ഇന്ന് (ഡിസംബർ 16) നടത്താൻ നിശ്ചയിച്ച 2019, 2014 സിലബസുകളിലുള്ള രണ്ടാം സെമസ്റ്റർ ബിരുദ (ബി.എ. അഫ്‌സൽ ഉൽ ഉലമ ഒഴികെ) പരീക്ഷകൾ (ഏപ്രിൽ 2021) മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റ് ദിവസങ്ങളിലെ ബിരുദ പരീക്ഷകള്‍ക്ക് മാറ്റമില്ല.
സമ്പർക്ക ക്ലാസുകൾ
കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസുകൾ ഡിസംബർ 18, 19 തീയതികളിലായി (ശനി, ഞായർ രാവിലെ 10 മുതൽ 4 വരെ ) എസ് എൻ കോളേജ് കണ്ണൂർ, എൻഎഎസ് കോളേജ് കാഞ്ഞങ്ങാട് , സെൻറ് ജോസഫ് കോളേജ് പിലാത്തറ എന്നീ പഠന കേന്ദ്രങ്ങളിൽ വച്ചു നടത്തപ്പെടുന്നു. വിശദാംശങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക.
തീയതി നീട്ടി
സർവകലാശാലയുടെ Govt./Aided/Self Financing അഫിലിയേറ്റഡ് കോളേജുകൾ/ പഠന വകുപ്പുകൾ/ സെന്ററുകൾ എന്നിവിടങ്ങളിലെ യു.ജി, പി.ജി, ബി.എഡ് പ്രവേശനത്തിനുള്ള അവസാന തിയതി 23.12.2021 വരെ നീട്ടി. പ്രവേശനത്തിന് അതാത് കോളേജുകളെ സമീപിക്കണം. വിശദാംശങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.
ഹെല്‍പ്പ് ലൈ൯ നമ്പർ : 0497 – 2715261, 7356948230 http://admission.kannuruniversity.ac.in പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസ് സമയത്ത് മാത്രം ബന്ധപ്പെടുക
പരീക്ഷാവിജ്ഞാപനം
മൂന്നാം സെമസ്റ്റർ ബി. എഡ്. (റെഗുലർ/സപ്ലിമെന്ററി), നവംബർ 2021 പരീക്ഷകൾ വിജ്ഞാപനം ചെയ്തു. ഓൺലൈൻ രജിസ്ട്രേഷൻ 17.12.2021 മുതൽ ആരംഭിക്കും. വിശദമായ പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
ടൈംടേബിൾ
04.01.2022 ന് ആരംഭിക്കുന്ന ഒന്നാം വർഷ എം. എ. പൊളിറ്റിക്കൽ സയൻസ് സപ്ലിമെന്ററി ജൂൺ 2021 പരീക്ഷയുടെ ടൈടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.