തിരുവനന്തപുരം: സ്‌കോൾ-കേരള മുഖേന 2021-23 ബാച്ചിലേക്കുള്ള ഹയർ സെക്കൻഡറി കോഴ്‌സുകളുടെ ഒന്നാം വർഷ പ്രവേശന തീയതി നീട്ടി. പിഴയില്ലാതെ 24 വരെയും 60 രൂപ പിഴയോടെ 31 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. https://scolekerala.org എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയശേഷം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം ജില്ലാ ഓഫീസുകളിൽ നേരിട്ടും സംസ്ഥാന ഓഫീസിൽ നേരിട്ടോ തപാൽ മാർഗ്ഗമോ എത്തിക്കണം.
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങി
തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി മാറ്റി...







