പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കുട്ടികൾക്കായി സാംസ്‌കാരിക വകുപ്പിന്റെ \’ബാലകേരളം\’ പദ്ധതി: ഓരോ പഞ്ചായത്തിലും കുട്ടികളുടെ അക്കാദമി

Dec 8, 2021 at 6:20 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തിരുവനന്തപുരം: കുട്ടികളിൽ ശാസ്ത്രബോധവും യുക്തിബോധവും വളർത്തുന്നതിനായി സാംസ്‌കാരിക വകുപ്പ് \’ബാല കേരളം\’ പദ്ധതി ആരംഭിക്കുമെന്ന്
സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ.
ഒരു ലക്ഷത്തോളം വിദ്യാർഥികളെ ഒരു വർഷം പദ്ധതിയിലൂടെ പരിശീലിപ്പിക്കുമെന്നും ഓരോ പഞ്ചായത്തിലും കുട്ടികളുടെ അക്കാദമി തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ 2020 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാര സമർപ്പണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതീയവും വർഗീയവുമായ ചിന്തകളിൽ നിന്നും തീവ്രവാദത്തിൽ നിന്നും കേരളത്തിലെ കുട്ടികളെ മുക്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സാഹിത്യകാരൻമാരും സാംസ്‌കാരിക പ്രവർത്തകരും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സാമൂഹിക തി•കൾക്കെതിരെ പ്രതികരിക്കണമെന്നും മന്ത്രി പറഞ്ഞു.


അക്കാദമിയുടെ വിശിഷ്ടാംഗത്വം പെരുമ്പടവം ശ്രീധരന് മന്ത്രി നൽകി. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ അധ്യക്ഷത വഹിച്ചു. വി മധുസൂദനൻ നായർ മുഖ്യാതിഥിയായിരുന്നു. അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ, വൈസ് പ്രസിഡന്റ് ഡോ. ഖദീജ മുംതാസ്, നിർവാഹകസമിതി അംഗങ്ങളായ പ്രൊഫ. വി. എൻ മുരളി, സുഭാഷ് ചന്ദ്രൻ, ജനറൽ കൗൺസിൽ അംഗങ്ങളായ ഡോ. സി ഉണ്ണികൃഷ്ണൻ, ബെന്യാമിൻ, മങ്ങാട് ബാലചന്ദ്രൻ, വി.എസ്. ബിന്ദു എന്നിവർ പങ്കെടുത്തു.

Follow us on

Related News