JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT
തിരുവനന്തപുരം: കേരള മെഡിക്കല്‍ റാങ്ക് പട്ടിക തയ്യാറാക്കുന്നതിനായി വിദ്യാർത്ഥികൾക്ക് അവരുടെ NEET സ്കോർ ഓൺലൈനായി നൽകാനുള്ള അവസാന തീയതി ഇന്ന്. ഇന്ന് വൈകിട്ട് 5വരെയാണ് സ്കോർ അപ്‌ലോഡ് ചെയ്യാനുള്ള സമയം. കേരളത്തിലെ എംബിബിസ്, ബിഡിഎസ്, ആയുർവേദം, ഹോമിയോപ്പതി, സിദ്ധ,യൂനാനി എന്നീ മെഡിക്കൽ കോഴ്സുകളിലേക്കും അഗ്രികൾച്ചർ (Bsc. (hon) Agri) ഫോറസ്ട്രി [BSc (Hons) Forestry], വെറ്റിനറി [BVSc & AH], ഫിഷറീസ് [BFSc] , ബിഎസ് സി കോഓപ്പറേഷൻ ആന്റ് ബാങ്കിംഗ് (BSc (Hons) Co-operation & Banking). ബി എസ് സി ക്ലൈമറ്റ് ചേഞ്ച് ആന്റ് എൻവയോൺമെന്റൽ സയൻസ് (B.Sc ( Hons). Climate Change & Environmental Sceince), ബി ടെക് ബയോടെക്നോളജി (B.Tech Biotechnology(under KAU) എന്നീ അനുബന്ധ കോഴ്സുകളിലേക്കുമുള്ള പ്രവേശനത്തിനായി സംസ്ഥാന റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കുന്നതിന് നീറ്റ് യുജി പരീക്ഷ ഫലം ഓൺലൈനായി സമർപ്പിക്കേണ്ട തീയതി ഈ മാസം 30ന് വൈകിട്ട് 5വരെ നീട്ടി നൽകുകയായിരുന്നു. ഇന്ന് നീറ്റ് പരീക്ഷഫലം പ്രവേശന പരീക്ഷ കമ്മീഷണർക്ക് ഓൺലൈനായി സമർപ്പിക്കാത്ത അപേക്ഷകരെ 2021 ലെ മെഡിക്കൽ കോഴ്സുകളിലേക്കും അനുബന്ധ കോഴ്സുകളിലേക്കുമുള്ള റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെടുത്തില്ല.