JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0
ചെറുതുരുത്തി: കേരള കലാമണ്ഡലത്തിൽ കേരളപ്പിറവിയുടെയും സ്കൂൾ പ്രവേശനോത്സവത്തിന്റെയും ഭാഗമായി പ്രത്യേക പരിപാടികൾ നടക്കും. കലാമണ്ഡലം ആർട്സ് സ്കൂളിൽ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലാണ് നാളെ അധ്യയനം തുടങ്ങുക. നൃത്തം, തുള്ളൽ വിഭാഗങ്ങളിലെ കുട്ടികളുടെ അരങ്ങേറ്റവും നാളെ നടക്കും. പുലർച്ചെയുള്ള സാധരണ ക്ലാസ്സുകളും രാവിലെ 10.30 വരെ കളരികളും ഉണ്ടായിരിക്കുന്നതാണ്. 11ന് കൂത്തമ്പലത്തിൽവച്ച് മുൻ ഹയർ സെക്കന്ററി ജോയന്റ് ഡയറക്ർ ഡോ: പി.പി. പ്രകാശൻ മലയാളദിനം: ഭാഷയും സമൂഹവും എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട് 4ന് ഓട്ടൻതുള്ളൽ അരങ്ങേറ്റവും 5ന് നൃത്ത അരങ്ങേറ്റവും നടക്കും.