പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സർക്കാർ,എയ്ഡഡ് കോളേജുകളിൽ സീറ്റ് വർധിപ്പിക്കും: കാലിക്കറ്റ് സർവകലാശാല

Oct 20, 2021 at 4:42 pm

Follow us on

തേഞ്ഞിപ്പലം: സർക്കാർ, എയ്ഡഡ് കോളേജുകളില്‍ ഈ വര്‍ഷം ബിരുദ, ബിരുദാനന്തരബിരുദ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. ഇന്നു ചേർന്ന കാലിക്കറ്റ് സര്‍വകലാശാലാ സിൻഡിക്കേറ്റ് യോഗത്തിലാണ് സീറ്റ് വർധനയുമായി ബന്ധപ്പെട്ട് തീരുമാനമെടുത്തത്. കോളേജുകളിലെ സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ അപേക്ഷ പ്രകാരമാകും സീറ്റുകൾ വർദ്ധിപ്പിക്കുക. കഴിഞ്ഞ വര്‍ഷം തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും ഈ സൗകര്യം ബാധകമാകും. സ്വാശ്രയ കോളേജുകളില്‍ 50 ശതമാനം മെറിറ്റ് സീറ്റില്‍ പ്രവേശനം നടത്താത്ത കോളേജുകളോട് വിശദീകരണം തേടും. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും നിരവധി സ്ഥാപനങ്ങളില്‍ മെറിറ്റ് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത് ശ്രദ്ധിയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കോഴ്‌സുകള്‍ തുടങ്ങിയ ശേഷം താല്‍ക്കാലികമായി മരവിപ്പിക്കുകയും പിന്നീട് വീണ്ടും തുടങ്ങുകയും ചെയ്യുന്നത് ഇനിമുതല്‍ ജില്ലാതല പരിശോധനാ സമിതിയുടെ ശുപാര്‍ശപ്രകാരം മാത്രമായിരിക്കും.

\"\"

Follow us on

Related News